1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2016

സ്വന്തം ലേഖകന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചരിത്ര പ്രധാനമായ അര്‍മീനിയന്‍ സന്ദര്‍ശനം വെള്ളിയാഴ്ച. മാര്‍പാപ്പയുടെ ത്രിദിന അര്‍മേനിയ സന്ദര്‍ശനം വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെ ചരിത്രത്തിലെ മുറിവുകള്‍ ഈ സന്ദര്‍ശനത്തെ ഏറെ പ്രാധാന്യമുള്ളതായി മാറ്റുന്നു.

ഒന്നാം ലോക മഹായുദ്ധകാലത്ത് അര്‍മേനിയക്കാരെ വംശഹത്യ നടത്തിയതിന്റെ സ്മാരകമുള്ള സിറ്റ്‌സര്‍നാകബ്രെഡ് നഗരം സന്ദര്‍ശിക്കുന്ന മാര്‍പാപ്പ സ്മാരകത്തില്‍ പ്രാര്‍ഥിക്കും.

1915ല്‍ ഓട്ടോമന്‍ തുര്‍ക്കികളുടെ ഭരണകാലത്തു നടന്ന കൂട്ടക്കുരുതിയെ 20 ആം നൂറ്റാണ്ടിലെ ആദ്യ വംശഹത്യ എന്ന് കഴിഞ്ഞ വര്‍ഷം വത്തിക്കാന്‍ വിശേഷിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് തുര്‍ക്കി അവരുടെ വത്തിക്കാനിലെ പ്രതിനിധിയെ തിരികെ വിളിക്കുകയും ചെയ്തു.

അര്‍മേനിയന്‍ അപ്പസ്‌തോലിക് സഭാ പ്രതിനിധികളുമായും സിവില്‍ അധികൃതരുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തും. അര്‍മേനിയയിലെ രണ്ടാമത്തെ വലിയ നഗരമായ ഗ്യുംറി, തുര്‍ക്കി അതിര്‍ത്തിക്കു സമീപമുള്ള ഖോര്‍വിരാപ് ആശ്രമം എന്നിവിടങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.