1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2015

സ്വന്തം ലേഖകന്‍: കേന്ദ്ര സര്‍ക്കാരിന്റെ ഇന്റര്‍നെറ്റ് ശുദ്ധീകരണം, നിരോധിക്കാന്‍ നിര്‍ദ്ദേശിച്ചത് 857 പോണ്‍ സൈറ്റുകള്‍. ടെലികോം ഓപ്പറേറ്റര്‍മാരോടും ഇന്റര്‍നെറ്റ് സേവന ദാതാക്കളോടും കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കാന്‍ നിര്‍ദേശിച്ച 857 അശ്ലീല സൈറ്റുകളുടെ പട്ടിക പുറത്തായി.

കുട്ടികള്‍ ഉള്‍പ്പെടുന്ന അശ്ലീല വീഡിയോകള്‍ നിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാറിന്റെ പുതിയ നീക്കം. കുട്ടികള്‍ ഉള്‍പ്പെടുന്ന ലൈംഗിക ഉള്ളടക്കങ്ങള്‍ ഫലപ്രദമായി തടയാനാകാത്തതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.

എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ അശ്ലീല സൈറ്റുകള്‍ നിരോധിക്കുന്ന നീക്കത്തിനെതിരെ വ്യാപക പ്രചാരമാണ് നടക്കുന്നത്.

കോടതി വിമര്‍ശനത്തിന്റെ മറവില്‍ അഡല്‍റ്റ് സൈറ്റുകള്‍ക്ക് കൂച്ചുവിലങ്ങിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ആരോപണം.

അതേസമയം സര്‍ക്കാര്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. അശ്ലീല ഉള്ളടക്കം ഇല്ലാത്ത അഡല്‍റ്റ് സൈറ്റുകള്‍ തടയാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും ബ്ലോക്ക് ചെയ്ത സൈറ്റുകളില്‍ ഇവ യാദൃച്ഛികമായി ഉള്‍പ്പെട്ടതാവാമെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഒരാള്‍ തന്റെ വീടിന്റെ നാല് ചുമരുകള്‍ക്കുള്ളിലിരുന്ന് ചെയ്യുന്ന കാര്യത്തെ തടയാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.