1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 14, 2017

സ്വന്തം ലേഖകന്‍: ലൈവ് ടിവി പരിപാടിക്കിടെ കേട്ടത് പോണ്‍ വീഡിയോയിലെ ശബ്ദം, പുലിവാലു പിടിച്ച് ബിബിസി വാര്‍ത്താ വിഭാഗം. അവതാരകയായ എമ്മാ വാര്‍ഡി മോണിംഗ് ഷോക്കു വേണ്ടി ലൈവ് നല്‍കിയപ്പോഴായിരുന്നു ശബ്ദം കടന്നു വന്നത്. ബ്രെക്‌സിറ്റിനെക്കുറിച്ചും തെരേസാ മേയെക്കുറിച്ചും എമ്മ സംസാരിക്കുമ്പോഴാണ് അബദ്ധം സംഭവിച്ചത്.

എമ്മയ്ക്ക് സംഭവം മനസിലായെങ്കിലും ഒന്നും സംഭവിക്കാത്ത മട്ടില്‍ അതിനേക്കാളും ഉറക്കെ സംസാരിച്ച് കാണികളെ ശ്രദ്ധതിരിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. ഏകദേശം ഒരു മിനുട്ടോളം ശബ്ദം നീണ്ടു നിന്നിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ബിബിസി തയ്യാറായില്ല. എന്നാല്‍ വാര്‍ത്ത കണ്ടവരെല്ലാം ബിബിസിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രതിഷധവുമായി രംഗത്തെത്തി.

ഇതിനു മുന്‍പും വാര്‍ത്താ അവതരണത്തിനിടെ ബിബിസിക്ക് ഇത്തരത്തിലുള്ള അബദ്ധം പറ്റിയിരുന്നു. അന്ന് അവതാരക സോഫി റാവോത്ത് ഇംഗ്ലണ്ടും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിന്റെ തത്സമയ വിവരം നല്‍കുന്നതിനിടെ ഡെസ്‌ക്കിലെ കമ്പ്യൂട്ടറില്‍ പോണ്‍ വീഡിയോയിലെ ദൃശ്യങ്ങള്‍ കടന്നു വരുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.