1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2016

സ്വന്തം ലേഖകന്‍: ഉത്തര്‍ പ്രദേശില്‍ തൂപ്പ് ജോലിക്ക് തിക്കുംതിരക്കും, ആയിരക്കണക്കിന് അപേക്ഷകരില്‍ ബിരുദാനന്തര ബിരുദധാരികളും. കാണ്‍പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ സഫായ് കര്‍മചാരി (തൂപ്പ് ജോലി) പോസ്റ്റിലേക്കാണ് നിരവധി ബിരുദാനന്തര ബിരുദധാരികള്‍ അപേക്ഷകരായി എത്തിയത്. 3275 ഒഴിവുകളാണുള്ളത്.

ജോലിക്ക് അപേക്ഷിക്കുന്നതിന് നിശ്ചിത വിദ്യാഭ്യാസ യോഗ്യതെയൊന്നും വ്യക്തമാക്കിയിട്ടില്ല. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള ആയിരക്കണക്കിന് അപേക്ഷകര്‍ മുന്നോട്ട് വന്നത് തങ്ങളെ ഞെട്ടിച്ചുവെന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു. നിലവിലെ കണക്കനുസരിച്ച് ഏഴ് ലക്ഷം പേരെങ്കിലും ജോലിക്ക് അപേക്ഷിക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

3275 ഒഴിവുള്ളതില്‍ 1500 പോസ്റ്റുകള്‍ ജനറല്‍ കാറ്റഗറിയും ബാക്കി സംവരണവുമാണ്. വെറും 3275 ഒഴിവുകളിലേക്ക് ഇത്രയധികം അപേക്ഷകള്‍ വന്നത് അധികൃതരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. തൊഴിലില്ലായ്മ രൂക്ഷമായ ഉത്തര്‍ പ്രദേശില്‍ യുവാക്കള്‍ സര്‍ക്കാര്‍ ജോലിക്കായി പരക്കംപായുന്ന കാഴ്ച സാധാരണമാണെങ്കിലും ഇത്തരം പ്രതികരണം ആദ്യമാണെന്നും അവര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.