1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2017

സ്വന്തം ലേഖകന്‍: സിംബാബ്‌വെയില്‍ പ്രസിഡന്റ് പദവിക്കായുള്ള കസേര കളി മുറുകുന്നു, രാഷ്ട്രീയ കരുനീക്കങ്ങളുമായി പ്രസിഡന്റ് മുഗാബെയുടെ ഭാര്യയും കളത്തില്‍. സിംബാബ്‌വെ പ്രസിഡന്റ് റോബര്‍ട് മുഗാബെയുടെ ഭാര്യ ഗ്രെയ്‌സ് മുഗാബെ നാട്ടില്‍ തിരിച്ചെത്തിയതോടെ അവര്‍ അടുത്ത പ്രസിഡന്റായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ബലവച്ചു. ദക്ഷിണാഫ്രിക്കയിലായിരുന്ന ഗ്രെയ്‌സ് കഴിഞ്ഞ ദിവസമാണ് സിംബാബ്‌വെയില്‍ തിരിച്ചെത്തിയത്.

റോബര്‍ട് മുഗാബെയുടെ പിന്‍ഗാമിയാകുമെന്നു കരുതുന്ന വൈസ് പ്രസിഡന്റ് എമേഴ്‌സന്‍ മന്‍ഗാഗ്വ കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായതിനു പിന്നാലെയാണ് ഗ്രെയ്‌സിന്റെ നാട്ടിലേക്കുള്ള മടങ്ങിവരവ്. ഗ്രെയ്‌സ് അധികാരംപിടിക്കാന്‍ കരുനീക്കങ്ങള്‍ നടത്തുന്നതായി നേരത്തെ സൂചനകളുണ്ടായിരുന്നു. മുഗാബെയുടെ പിന്‍ഗാമിയാകുമെന്നു കരുതപ്പെടുന്ന ‘ചീങ്കണ്ണി’യെന്നു വിളിപ്പേരുള്ള മന്‍ഗാഗ്വയെ പിന്തുണയ്ക്കുന്നവരും മുഗാബെയുടെ ഭാര്യ ഗ്രെയ്‌സിനെ പ്രസിഡന്റാക്കണമെന്ന് വാദിക്കുന്നവരും തമ്മില്‍ പാര്‍ട്ടിയില്‍ പൊരിഞ്ഞ തര്‍ക്കം നടക്കുകയാണ്.

എമേഴ്‌സന്‍ മന്‍ഗാഗ്വയെ ദക്ഷിണാഫ്രിക്കയിലെ ജൊഹാനാസ്ബര്‍ഗിലേക്കാണ് ചികിത്സയ്ക്കായി കൊണ്ടുപോയിരിക്കുന്നത്. ശനിയാഴ്ച മുഗാബെ പങ്കെടുത്ത ചടങ്ങിനിടെ മന്‍ഗാഗ്വ കുടിച്ച ശീതളപാനീയമാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടാക്കിയതെന്നു സംശയിക്കുന്നു. ഹോട്ടലില്‍ മോഡലിനെ അധിക്ഷേപിച്ച സംഭവത്തില്‍ ഗ്രെയ്‌സിന് ദക്ഷിണാഫ്രിക്കയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കേസിന്റെ അവസ്ഥയെന്താണെന്ന് പ്രതികരിക്കാന്‍ അധികൃതര്‍ ത!യാറായിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.