1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2016

സ്വന്തം ലേഖകന്‍: ‘നെഹ്‌റുവിനെയും പട്ടേലിനെയും ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റുകയായിരുന്നു!’ പ്രസ്താവനാ ദുരന്തത്തില്‍ കുടുങ്ങി നാണംകെട്ട് മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് പോരാടിയ നെഹ്‌റുവിനേയും പട്ടേലിനേയും സുഭാഷ് ചന്ദ്രബോസിനെയും ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റുകയായിരുന്നു. അവര്‍ ‘രക്തസാക്ഷി’കളാണെന്നും തിങ്കളാഴ്ച മധ്യപ്രദേശിലെ ഛിന്ദവാരയില്‍ ഒരു യോഗത്തിലാണ് ജാവദേക്കര്‍ തട്ടിവിട്ടത്.

നെഹ്‌റു 1964ല്‍ രോഗബാധയെ തുടര്‍ന്നാണ് അന്തരിച്ചത്. പട്ടേല്‍ 1950 ല്‍ സ്വാഭാവികമായി മരണമടയുകയായിരുന്നു. നേതാജിയുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുമില്ല. 1945 ഓഗസ്റ്റ് 18ന് തായ്‌പേയിലുണ്ടായ വിമാന അപകടത്തില്‍ അദ്ദേഹം മരിച്ചുവെന്ന് പറയുന്നുണ്ടെങ്കിലും അപകടം അന്വേഷിച്ച മൂന്നു കമ്മീഷനുകളും ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

പ്രശ്‌നം ജാവദേക്കറുടെതാണോ അദ്ദേഹം കൈാര്യം ചെയ്യുന്ന വകുപ്പിന്റേതാണോ എന്നാണ് ഇതെല്ലാം കേട്ടവരുടെ സംശയം. സ്മൃതി ഇറാനി രണ്ടു വര്‍ഷത്തോളം കൈകാര്യം ചെയ്ത മന്ത്രാലയത്തില്‍ കഴിഞ്ഞ മന്ത്രിസഭാ പുനഃസംഘടയിലാണ് ജാവദേക്കര്‍ ചുമതലയേറ്റത്. പ്രസ്താവന കൈവിട്ടു പോയതോടെ മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് മന്ത്രിയും മന്ത്രാലയവും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.