1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2017

സ്വന്തം ലേഖകന്‍: ഷാര്‍ലറ്റ്‌സ്‌വില്‍ വംശീയ ആക്രമണം, ട്രംപിനെതിരെ പ്രതിഷേധ പ്രമേയവുമായി ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം പ്രമീള ജയ്പാലും സംഘവും. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ പ്രമീള ജയ്പാലും 47 കോണ്‍ഗ്രസ് അംഗങ്ങളും പ്രതിഷേധ പ്രമേയം പ്രതിനിധി സഭയില്‍ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കി. കോണ്‍ഗ്രസ് അംഗങ്ങളായ ജെറോള്‍ഡ് നാഡ്‌ലര്‍, ബോണി വാട്ട്‌സണ്‍ എന്നിവരും പ്രമേയത്തിനായി മുന്‍നിരയിലുണ്ട്.

കഴിഞ്ഞ ശനിയാഴ്ച ഷാര്‍ലറ്റ്‌സ്‌വില്‍ നടന്ന സംഘര്‍ഷത്തിനു ശേഷം ട്രംപ് സ്വീകരിച്ച നിലപാടുകള്‍ക്കെതിരെയാണ് കോണ്‍ഗ്രസിലെ അംഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത്. ആഭ്യന്തര ഭീകരതയും വര്‍ധിച്ചുവരുന്ന വംശീയ അക്രമങ്ങളും നിയന്ത്രിക്കുന്നതില്‍ ട്രംപ് ഭരണകൂടം പരാജയപ്പെട്ടതായി അംഗങ്ങള്‍ കുറ്റപ്പെടുത്തുന്നു. അമേരിക്കന്‍ ജനതക്ക് ആകമാനം അപമാനകരമായ സംഭവമാണ് ശനിയാഴ്ച അരങ്ങേറിയതെന്ന് നാഷണല്‍ സിക്ക് കാമ്പയിന്‍ കോ ഫൗണ്ടര്‍ രജ്വന്ത് സിങ് പറഞ്ഞു.

മതവിശ്വാസത്തിന്റെയും ജാതിയുടെയും നിറത്തിന്റെയും പേരില്‍ ഭിന്നിച്ചു നില്‍ക്കാതെ എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ടു പോകുന്നതിനുള്ള ശ്രമങ്ങളാണ് നടത്തേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെള്ളക്കാരുടെ റാലിക്കു മറുപടിയെന്നോണം മറുപക്ഷം നടത്തിയ പ്രകടനത്തിലേക്ക് കാര്‍ ഓടിച്ചുകയറ്റിയതിനെ തുടര്‍ന്നാണ് ഷാര്‍ലറ്റ്‌വില്ലില്‍ ആക്രമം പൊട്ടിപ്പുറപ്പെട്ടത്. ആക്രമ സംഭവങ്ങളില്‍ ഒരു സ്ത്രീ മരിക്കുകയും 19 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.