1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2015

സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് അതാത് രാജ്യത്തു നിന്നുതന്നെ ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനുള്ള അവസരം ഒരുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍
വ്യക്തമാക്കി. ജോലി ചെയ്യുന്ന രാജ്യത്തു വച്ചുതന്നെ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള നിയമ നിര്‍മാണപ്രക്രിയയില്‍ വലിയ പുരോഗതിയുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ നസിം സെയ്ദി പറഞ്ഞു.

ജനപ്രാതിനിധ്യ ഭേദഗതി സംബന്ധിച്ചു കമ്മിഷന്റെ അഭിപ്രായം നിയമ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ഇലക്‌ട്രോണിക് തപാല്‍ വോട്ട്, പകരക്കാരനെ (പ്രോക്‌സി) ഉപയോഗിച്ചുള്ള വോട്ട് എന്നീ മാര്‍ഗങ്ങളാണ് പ്രവാസികള്‍ക്കായി കമ്മിഷന്റെ നിര്‍ദേശത്തില്‍ ഉള്ളത്. ദുബായില്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. വി.പി. ഷംഷീര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണമായിരുന്നു കമ്മിഷന്റെ നടപടി.

ഇന്റര്‍നെറ്റിലൂടെ ലഭിക്കുന്ന ഇ തപാല്‍ ബാലറ്റ് പേപ്പര്‍ വോട്ട് രേഖപ്പെടുത്തി സാധാരണ തപാലില്‍ അതത് തിരഞ്ഞെടുപ്പു ഓഫിസര്‍മാര്‍ക്ക് അയച്ചു കൊടുക്കുന്ന രീതിയാണ് കമ്മിഷന്‍ മുന്നോട്ടുവച്ചത്. എന്നാല്‍, വോട്ടിനുശേഷം ബാലറ്റ് പേപ്പര്‍ അതതു രാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലോ കോണ്‍സെലേറ്റിലോ എത്തിക്കുകയും ഉദ്യോഗസ്ഥര്‍ അത് ഇന്ത്യയില്‍ ലഭ്യമാക്കുകയും ചെയ്യുകയെന്നതും ആലോചനയിലുണ്ടെന്ന് നിയമമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.