1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2017

സ്വന്തം ലേഖകന്‍: പ്രവാസി ക്ഷേമനിധി അംഗത്വത്തിനും ആനുകൂല്യങ്ങള്‍ക്കും ഇപ്പോള്‍ അപേക്ഷ നല്‍കാം. പ്രവാസി ക്ഷേമ നിധിയിലേക്ക് കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുന്നതിന് പ്രായോഗിക നടപടികള്‍ സ്വീകരിക്കുമെന്നും, ഇതിനായി ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികളും നടപ്പിലാക്കിയിട്ടുണ്ടെന്നും കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ അറിയിച്ചു.

ഇരുന്നൂറ് രൂപയാണ് അംഗത്വത്തിന് ഈടാക്കുന്ന നിരക്ക്. അംഗത്വം അംഗീകരിച്ചതിന് ശേഷം മാസം തോറും മുന്നൂറ് രൂപ അടക്കണം. ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും മാസാമാസം അടക്കേണ്ട തുക അടച്ചിരിക്കണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ പി.എം.ജാബിര്‍ പറഞ്ഞു. പ്രവാസി ജീവനക്കാരുടെ ക്ഷേമത്തിനായ് നടപ്പിലാക്കിയിരിക്കുന്ന ആനുകൂല്യ പദ്ധതികളുടെ ബോധവല്‍ക്കരണ പരിപാടികള്‍ ശക്തമാക്കുമെന്നും ഡയറക്ടര്‍ അറിയിച്ചു.

പ്രവാസ ക്ഷേമനിധിയില്‍ കുടുംബ പെന്‍ഷന്‍, ചികിത്സ സഹായം, വിവാഹ ധന സഹായം, പ്രസവാനുകൂല്യം, വിദ്യാഭ്യാസ സഹായം, ഭവന നിര്‍മ്മാണത്തിനുള്ള ആനുകൂല്യങ്ങള്‍ തുടങ്ങിയവയ്ക്കുള്ള സിവ്യവസ്ഥകളും ചെയ്തിട്ടുണ്ട്. പെന്‍ഷന്‍ തുക മാസം രണ്ടായിരം രൂപയും, അംഗം മരണപ്പെട്ടാല്‍ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ ആനുകൂല്യവും ലഭിക്കുന്നതായിരിക്കും. പത്തുലക്ഷം പ്രവാസികള്‍ക്കുള്ള അംഗത്വം നല്‍കാനാണ് കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ലക്ഷ്യം വയ്ക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.