1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2015

ആഗോള വ്യാപകമായി മാധ്യമ സ്വാതന്ത്ര്യത്തിന് തടസ്സങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് മീഡിയാ വാച്ച് ഡോഗ്. സിറിയയിലും ഇറാഖിലും ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ നടത്തുന്ന കൊലപാതകങ്ങള്‍, പാരിസില്‍ ഷാര്‍ലി യെബ്ദോയ്ക്ക് നേരെ നടന്ന ആക്രമണം എന്നിവ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ കാലത്ത് സംഭവിച്ച ഏറ്റവും വലിയ ആക്രമണമാണ്. 2013ല്‍ ഉണ്ടായിരുന്ന മാധ്യമ സ്വാതന്ത്ര്യത്തില്‍ മൂന്നില്‍ രണ്ട് ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സര്‍ക്കാര്‍ നിയന്ത്രണങ്ങളല്ല മറിച്ച് നോണ്‍ സ്‌റ്റേറ്റ് ന ിയന്ത്രണങ്ങളാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ നേരിടേണ്ടി വരുന്നത്. ബോക്കോ ഹറാം, ഇസ്ലാമിക് സ്‌റ്റേറ്റ് തുടങ്ങിയ തീവ്രവാദി സംഘടനകള്‍ തോക്കിന്‍മുനയിലാണ് മാധ്യമ പ്രവര്‍ത്തകരെ നിയന്ത്രിക്കുന്നത്. ഓരോ സംഘടനയുടെയും ഉദ്ദേശ്യം വിഭിന്നമാണെങ്കിലും പ്രവര്‍ത്തനരീതി ഒന്ന് തന്നെയാണ്. തങ്ങളുടെ സന്ദേശവാഹകരാകാന്‍ വിസമ്മതിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയുമാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ യൂറോപ്പിന്റെ റാങ്ക് താഴ്ന്ന് കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ ഇടപെടലുകളാണ് ഇതില്‍ പ്രധാനമെന്ന് ആര്‍എസ്എഫ് പറയുന്നു. ഭരിക്കുന്നവര്‍ക്കെതിരെയോ സര്‍ക്കാരിന്റെ അഴിമതിയോ പുറത്തു കൊണ്ടുവന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ പീഡനമേല്‍ക്കേണ്ടി വരുന്ന അവസ്ഥയാണ് ഹംഗറി പോലുള്ള രാജ്യങ്ങളിലുള്ളത്. യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ ചില രാജ്യങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തിനായി വാദിക്കുന്നുണ്ടെങ്കിലും അവയെല്ലാം ഒറ്റപ്പെട്ട സ്വരങ്ങളായി കേള്‍ക്കാതെ പോകുന്നു.

മാധ്യമ സ്വാതന്ത്ര്യം അനുവദിച്ച് നല്‍കുന്നതില്‍ മുന്‍പന്തിയിലുള്ളത് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ തന്നെയാണ്. ഫിന്‍ലന്‍ഡിനാണ് ഒന്നാം സ്ഥാനം. നോര്‍വെ, ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്‌സ്, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ട് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളിലുള്ളത്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ 136 ാം സ്ഥാനത്താണ് ഇന്ത്യ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.