1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2012

അപ്പച്ചന്‍ കണ്ണഞ്ചിറ

പ്രസ്ട്ടന്‍ സെന്റ്‌ ജോസഫ് ദേവാലയത്തില്‍ ജൂണ്‍ 28 നു വ്യാഴാച്ച വിശുദ്ധ പത്രോസ് – പൌലോസ് ശ്ലീഹന്‍മാരുടെ തിരുന്നാള്‍ ആഘോഷിക്കുന്നു. വ്യഴാഴ്ച വൈകുന്നേരം 5 :30 നു ആരംഭിക്കുന്ന തിരുന്നാള്‍ നൈറ്റ്‌ വിജില്‍ മാസ്സില്‍ ഭദ്രാവതി രൂപതയുടെ അഭിവന്ദ്യ മെത്രാന്‍ മാര്‍ ജോസഫ് അരുമച്ചാടം മുഖ്യ കാര്‍മ്മികത്വം വഹിക്കും.ലങ്കാസ്ട്ടര്‍ റോമന്‍ കത്തോലിക്കാ രൂപതയിലെ സീറോ മലബാര്‍ സഭ ചാപ്ലിന്‍സ് ഫാ മാത്യു ചൂരപൊയികയില്‍ , ഫാ തോമസ്‌ കളപ്പുരക്കല്‍ എന്നിവര്‍ ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ സമൂഹബലിക്ക് സഹ കാര്‍മ്മികത്വം വഹിക്കും. തിരുന്നാള്‍ സന്ദേശം അരുമച്ചാടം പിതാവ് നല്‍കുന്നതാണ്.

പ്രസ്ട്ടനില്‍ പതിവായി വ്യാഴാച്ച ദിവസങ്ങളില്‍ നടത്തപ്പെടുന്ന വിശുദ്ധ അല്ഫോന്സാമ്മയോടുള്ള നൊവേനയും തഥവസരത്തില്‍ ഉണ്ടായിരിക്കുന്നതാണ്.. സീറോ മലബാര്‍ സഭയുടെ മിഷന്‍ രൂപതയായ ഭദ്രാവതി രൂപതയുടെ അധ്യക്ഷ പഥം ഏറ്റെടുത്ത ശേഷം നടത്തുന്ന പ്രഥമ യു കെ സന്ദര്‍ശനത്തില്‍ പ്രസ്ട്ടനില്‍ മാര്‍ ജോസഫ് പിതാവിന് ഉജ്ജ്വല സ്വീകരണമാണ് പ്രസ്സ്ടന്‍ കാത്തലിക് കമ്യൂണിറ്റി ഒരുക്കിയിരിക്കുന്നത്. പിതാവ് യു കെ യിലെ തന്റെ ദൌത്യങ്ങളുടെ ഭാഗമായി വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുന്നതാണ്.

തിരുന്നാളിലും , ശുശ്രുക്ഷകളിലും പങ്കു ചേര്‍ന്ന് ശ്ലീഹന്‍മാരുടെ മധ്യസ്ഥതയില്‍ അനുഗ്രഹങ്ങളും, ഉദ്ദിഷ്ട കാര്യ സാധ്യങ്ങളും പ്രാപിക്കുവാന്‍ ഏവരെയും സസ്നേഹം ക്ഷണിക്കുന്നതായി പള്ളി കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.