1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2015

പ്രെറ്റ് കോഫി ഔട്ട്‌ലെറ്റിലെ ജീവനക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന കസ്റ്റമേഴ്‌സിന് അവര്‍ സൗജന്യമായി കോഫി നല്‍കും. സാന്‍ഡ്‌വിച്ച് ചെയിനായ പ്രെറ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഈ ഓഫര്‍ പ്രഖ്യാപിച്ചതു മുതല്‍ സോഷ്യല്‍ മീഡിയ ഇതു ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. പ്രെറ്റിന്റെ നടപടി ഒരു നല്ല പ്രവണതയാണോ അതോ വിവേചനമാണോ എന്ന്.

പ്രെറ്റിന്റെ ബോസ് വിശദീകരിക്കുന്നത് ഇങ്ങനെ. ലോയല്‍റ്റി കാര്‍ഡിന് പകരമായി ഏര്‍പ്പെടുത്തിയ ഒരു സംവിധാനമാണിത്. സ്റ്റാഫിന് ഇഷ്ടമുള്ളവര്‍ക്ക് ഒരാഴ്ച്ച ഒരു നിശ്ചിത അളവില്‍ സൗജന്യമായി ഹോട്ട് ഡ്രിങ്ക്‌സും ഫുഡും വിതരണം ചെയ്യാം.

സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കേട്ട മറ്റൊരു ചോദ്യം സ്റ്റാഫിന്റെ പ്രീതിക്ക് മാനദണ്ഡം എന്താണെന്നാണ്. കാണാന്‍ സൗന്ദര്യമുള്ളവര്‍ക്കോ അതോ നല്ല പെരുമാറ്റമുള്ളവര്‍ക്കോ, ആര്‍ക്കായിരിക്കും പ്രെറ്റിന്റെ സ്റ്റാഫ് മുന്‍ഗണന നല്‍കുക എന്നത്. ചില ആളുകള്‍ക്ക് അതുകൊണ്ട് തന്നെ ഫ്രീ കോഫി കിട്ടില്ലെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും ട്വിറ്റര്‍ ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. എങ്ങും തൊടാതെയുള്ള ഒരു വിമര്‍ശനമാണിത്.

നിയമപരമായി നോക്കിയാല്‍ ഇതില്‍ തെറ്റൊന്നുമില്ലെന്ന് ഉദാഹരണങ്ങള്‍ വിദഗാധാഭിപ്രായം എന്നിവ ഉള്‍ക്കൊള്ളിച്ച് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പക്ഷെ പ്രായം, സൗന്ദര്യം, വര്‍ണം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനം നടത്തുന്നുണ്ടെന്ന് തെളിയിക്കാന്‍ ആര്‍ക്കെങ്കിലും സാധിച്ചാല്‍ സാന്‍ഡ്‌വിച്ച് ചെയിനായ പ്രെറ്റിനെതിരെ നിയമനടപടി സ്വീകരിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.