1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2015

പ്രിന്‍സ് ഓഫ് വെയില്‍സ് ലേബര്‍ മന്ത്രിമാര്‍ക്ക് അയച്ച കത്തുകള്‍ പ്രസിദ്ധീകരിച്ചു. ഒരു ദശാബ്ദം മുന്‍പ് ചാള്‍സ് രാജകുമാരന്‍ അയച്ച കത്തുകളാണ് നീണ്ട നിയമയുദ്ധത്തിനൊടുവില്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സര്‍ക്കാരിലെ ഏഴ് വകുപ്പുകള്‍ക്ക് അയച്ചിരിക്കുന്ന 27 കത്തുകളാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിയമ യുദ്ധങ്ങള്‍ക്കും ക്യാംപെയ്‌നുകള്‍ക്കും ചുക്കാന്‍ പിടിച്ചിരുന്നത് ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയനായിരുന്നു. സെപ്തംബര്‍ 2004നും ഏപ്രില്‍ 2005നും ഇടയില്‍ കൈമാറ്റം ചെയ്യപ്പെട്ട കത്തുകളാണിത്. വിവിധ വിഷയങ്ങളെ പറ്റിയുള്ള കത്തുകളാണിവ്.

ചാള്‍സ് രാജകുമാരന്‍ സര്‍ക്കാരിന് അയച്ച കത്തുകള്‍ പബ്ലിക്കാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ വീറ്റോ ചെയ്തതിനെ തുടര്‍ന്നാണ് വിഷയം കോടതിയിലെത്തിയത്. കോര്‍ട്ട് ഓഫ് അപ്പീല്‍ സര്‍ക്കാര്‍ തീരുമാനത്തെ മരവിപ്പിച്ചു, പിന്നീട് സുപ്രീംകോടതിയും ഇതേ നിലപാട് ആവര്‍ത്തിച്ചു.

കൃഷി, സായുധ സേന, ആര്‍ക്കിടെക്ച്ചര്‍, ഹോമിയോപ്പതി തുടങ്ങി നിരവധി വിഷയങ്ങളില്‍ ചാള്‍സ് രാജകുമാരന്‍ ലോബിയിംഗ് നടത്തിയെന്ന് ഗാര്‍ഡിയന്‍ അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ടോണി ബ്ലെയര്‍ പ്രധാനമന്ത്രിയായിരുന്ന സമയത്ത് ലിന്‍ക്‌സ് ഹെലികോപ്റ്ററുകള്‍ മാറ്റി സ്ഥാപിക്കാന്‍ ചാള്‍സ് രാജകുമാരന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി എഴുത്തുകളില്‍നിന്ന് വ്യക്തമാണെന്ന് ഗാര്‍ഡിയന്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.