1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2015


എയര്‍ ആംബുലന്‍സ് പൈലറ്റായി ജോലിക്ക് ചേര്‍ന്ന വില്യം രാജകുമാരന്റെ ഹെലികോപ്റ്ററിന്റെ നീക്കങ്ങള്‍ കൃത്യമായി പരിശോധിക്കാന്‍ എല്ലാവര്‍ക്കും അവസരം നല്‍കുന്ന മൊബൈല്‍ ആപ്പ് വില്യം രാജകുമാരന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നു. ബ്രിട്ടന്റെ ഭാവി ഭരണാധികാരി സഞ്ചരിക്കുന്ന ഹെലികോപ്റ്റര്‍ എങ്ങോട്ടാണ് പറക്കുന്നത്, എത്ര ഉയരത്തിലാണ് പറക്കുന്നത് തുടങ്ങിയ എല്ലാ വിവരങ്ങളും 2.9 പൗണ്ട് മാത്രം വിലയുള്ള ഈ ആപ്പിലൂടെ അറിയാന്‍ സാധിക്കും. വില്യം രാജകുമാരന്റെ ലൊക്കേഷന്‍ തീവ്രവാദികള്‍ക്ക് ലഭ്യമായാല്‍ അത് രാജകുമാരന്റെ ജീവന് തന്നെ ഭീഷണിയാണെന്നും മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ മുറിയിപ്പ് നല്‍കുന്നു.

999 റെസ്‌ക്യൂ മിഷന്റെ ഭാഗമായി കേംബ്രിഡ്ജ് വിമാനത്താവളത്തില്‍നിന്ന് വില്യം രാജകുമാരന്റെ എയര്‍ ആംബുലന്‍സ് പറന്നുയരുമ്പോള്‍ എല്ലാം അലേര്‍ട്ട് ലഭിക്കുന്ന ഓപ്ഷനും ഈ ആപ്പിലുണ്ട്.

എയര്‍ ആംബുലന്‍സ് എമര്‍ജന്‍സി സാഹചര്യങ്ങളെ നേരിടാനുള്ളതാണ്. വില്യം രാജകുമാരന്‍ ഹെലികോപ്റ്ററുമായി വരുന്നതിന് മുന്‍പ് പ്രദേശം പരിശോധിച്ച് സുരക്ഷ ഉറപ്പു വരുത്തുക എന്നത് പ്രായോഗികമായ കാര്യമല്ലെന്നും വിദഗ്ധര്‍ മുറിയിപ്പ് നല്‍കുന്നു. ബ്രിട്ടീഷ് പത്രമായ ഡെയിലി മെയിലാണ് ഇത്തരത്തിലൊരു ആപ്പിന്റെ കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.