1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2019

സ്വന്തം ലേഖകന്‍: നീന്തിത്തുടിച്ചും ലഹരി നുണഞ്ഞും പുകവലിച്ചും ഗ്ലാമര്‍ അവതാരത്തില്‍ പ്രിയ വാര്യര്‍; ശ്രീദേവി ബംഗ്ലാവ് ടീസര്‍ കാണാം. ഒരു അടാര്‍ ലവ് എന്ന മലയാള ചിത്രത്തിന്റെ പാട്ടുകളിലൂടെയും ട്രെയ്‌ലറുകളിലൂടെയും പ്രശസ്തയായ പ്രിയവാര്യരുടെ പുതിയ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ട്രെയ്‌ലര്‍ പുറത്ത്. മലയാളിയായ പ്രശാന്ത് മാമ്പിള്ളിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

പൂര്‍ണ്ണമായും യു.കെ യില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തിന്റെ ബജറ്റ് 70 കോടി രൂപയാണ്. സെപ്തംബര്‍ 14നാണ് അഡാര്‍ ലവ് തിയ്യേറ്ററുകളിലെത്തുക. എന്നാല്‍ ഇതിനു മുമ്പു തന്നെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പ്രിയ.

മോഹന്‍ലാലിനെ നായകനാക്കി 19 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച ഭഗവാന്‍ എന്ന പരീക്ഷണ ചിത്രത്തിന്റെ സംവിധായകന്‍ കൂടിയാണ് പ്രശാന്ത്. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിന്റെ ഛായാഗ്രഹകന്‍ സീനു സിദ്ധാര്‍ത്ഥ് ആണ് ശ്രീദേവി ബംഗ്ലാവിന്റേയും ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

ചിത്രത്തിലെ നായകനാരാണെന്നും മറ്റു വിവരങ്ങളും അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല. ഒരു ഹൊറര്‍ ത്രില്ലര്‍ ആയിരിക്കും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചനകള്‍. ചിത്രം ഏപ്രിലില്‍ ലോകവ്യാപകമായി റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.