1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2018

സ്വന്തം ലേഖകന്‍: ഗൂഗിള്‍ സെര്‍ച്ചില്‍ സണ്ണി ലിയോണിനെ മറികടന്ന് ‘മാണിക്യ മലരായ’ പ്രിയ വാര്യര്‍, ആ പെണ്‍കുട്ടിയെ കണ്ടു പഠിക്കാന്‍ സണ്ണിയോട് ആരാധകര്‍. ഒമര്‍ ലുലു ഒരുക്കുന്ന ഒരു അഡാര്‍ ലൗവിലെ മാണിക്യ മലരായ പാട്ടിനെ ഏറ്റെടുത്തിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങള്‍. ഒപ്പം കൂട്ടുകാരനെ നോക്കി പുരികക്കൊടി ഉയര്‍ത്തി കണ്ണിറുക്കിക്കാണിക്കുന്ന പ്രിയ വാര്യരും ഇന്ത്യ മുഴുവന്‍ തരംഗമായിരിക്കുകയാണ്. വിനീത് ശ്രീനിവാസന്‍ ആലപിച്ച ഈ പാട്ട് പുറത്തിറങ്ങി ഏതാനും മണിക്കൂറുകളായപ്പോഴേക്കും യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തിക്കഴിഞ്ഞു.

മാത്രമല്ല, മതവികാരം വ്രണപ്പെടുന്നു എന്ന പേരില്‍ ആക്ഷേപമുയര്‍ന്നതോടെ പാട്ട് വിവാദമാവുകയും ചെയ്തു. സംവിധായകനായ ഒമര്‍ ലുലു, നടി പ്രിയ വാര്യര്‍ എന്നിവര്‍ക്കെതിരെ ഒരുകൂട്ടം ആളുകള്‍ ഹൈദരാബാദില്‍ പോലീസിലാണ് പരാതി നല്‍കിയത്. പാട്ട് ചിത്രത്തില്‍ നിന്ന് പിന്‍വലിക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മുതിര്‍ന്നെങ്കിലും കേരളത്തില്‍ ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത അണിയറ പ്രവര്‍ത്തകരെ തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്.

ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് സണ്ണി ലിയോണിനെ പോലും മറി കടന്നിരിക്കുകയാണ് പ്രിയ പ്രകാശ് വാര്യര്‍ എന്ന ഈ മലയാളി സുന്ദരി. ഇന്ത്യയില്‍, ഗൂഗിളില്‍ ഏറ്റവും അധികം തിരയപ്പെടുന്ന സെലിബ്രിറ്റിയായി പ്രിയ മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്‍സ്റ്റാഗ്രാമിലും പ്രിയ ഒരു അന്താരാഷ്ട്ര റെക്കോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ഒറ്റ ദിവസം കൊണ്ട് ഏറ്റവും അധികം ഫോളേവേഴ്‌സിനെ നേടുന്ന മൂന്നാമത്തെ വ്യക്തി എന്ന റെക്കോര്‍ഡ് ആണ് പ്രിയ സ്വന്തമാക്കിയത്. പുരികം കൊണ്ടും കണ്ണ് കൊണ്ടും പ്രിയ കാണിക്കുന്ന ആംഗ്യങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.

സംവിധായകന്‍ പറഞ്ഞത് അതുപോലെ ചെയ്യുകയായിരുന്നു എന്നാണ് പ്രിയ ഇതേ പറ്റി പ്രതികരിച്ചത്. കൂടാതെ സണ്ണിയെ കളിയാക്കിക്കൊണ്ട് ആളുകള്‍ രംഗത്തുവന്നു കഴിഞ്ഞു. പ്രിയയുടെ മുഖത്ത് വിരിയുന്ന ഭാഗങ്ങള്‍ ഒരിക്കലും സണ്ണിയുടെ മുഖത്ത് വരില്ല എന്നാണ് ഒരു ആരാധകന്റെ ആരോപണം. തുടര്‍ന്ന് സണ്ണിയെ പ്രതികൂലിച്ചും അനുകൂലിച്ചും നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.