1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2016

സ്വന്തം ലേഖകന്‍: പ്രിയദര്‍ശന്‍ ചിത്രമായ സില സമയങ്കളില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിനുള്ള അവസാന പട്ടികയില്‍. പ്രിയദര്‍ശന്‍ തമിഴില്‍ സംവിധാനം ചെയത ചിത്രം എയ്ഡ്‌സ് ബാധിതരായ ഒരു കൂട്ടം ആളുകളുടെ കഥയാണ് പറയുന്നത്. പ്രകാശ് രാജ്, ശ്രിയ റെഡ്ഡി, നാസര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു.

2008 ല്‍ മികച്ച ചിത്രത്തിനും മികച്ച നടനുമുള്ള ദേശീയ അവാര്‍ഡുകള്‍ നേടിയ കാഞ്ചീവരത്തിനുശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണിത്. കാഞ്ചീവരത്തിലെ മികച്ച പ്രകടനം പ്രകാശ് രാജിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തിരുന്നു.

സംവിധായകന്‍ എ എല്‍ വിജയ്, പ്രഭുദേവ തുടങ്ങിയവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. എച്ച് ഐ വി ടെസ്റ്റിന്റെ ഫലമറിയാന്‍ ഒരു പാത്തോളജി ലാബിന് മുന്‍പില്‍ നില്‍ക്കുന്ന എട്ട് പേരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍. അവരുടെ ചിന്തകളും മാനസിക സംഘര്‍ഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ഗോള്‍ഡന്‍ ഗ്ലോബിന്റെ അവസാന പത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ചിത്രമാണ് സില സമയങ്കളില്‍. ഇതിന് മുന്‍പ് മീരാ നായരുടെ സലാം ബോംബെയാണ് പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യന്‍ സിനിമ. ഒക്ടോബര്‍ 7 ന് അമേരിക്കയിലെ ബെവേളി ഹില്‍സില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. സമീര്‍ താഹിറാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ബീനാ പോള്‍ ആണ് എഡിറ്റര്‍. കലാസംവിധാനം സാബു സിറിലും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.