1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2017

സ്വന്തം ലേഖകന്‍: ‘ജൂറി അംഗങ്ങള്‍ എന്റെ ഏറാന്‍മൂളികളല്ല, പ്രിയദര്‍ശന്‍ പറഞ്ഞാല്‍ അനുസരിക്കേണ്ട കാര്യം അവര്‍ക്കില്ല, ആദ്യം അവാര്‍ഡ് ഘടന പഠിക്കൂ,’ നാഷണല്‍ അവാര്‍ഡ് വിവാദത്തില്‍ രൂക്ഷ പ്രതികരണവുമായി പ്രിയദര്‍ശന്‍. കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാതെയാണ് ചിലര്‍ വിമര്‍ശിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വന്തം സിനിമയ്ക്ക് അവാര്‍ഡ് കിട്ടാതെവന്നാല്‍ എന്തും വിളിച്ചുപറയാമെന്നും പ്രിയദര്‍ശന്‍ പരിഹസിച്ചു.

റീജിയണല്‍ ജൂറിയില്‍ നിന്നുള്ള പത്തുപേരും താനും ചേര്‍ന്നതാണ് ജൂറി. സിനിമ, സാഹിത്യം, പത്രപ്രവര്‍ത്തനം, കല എന്നീ മേഖലകളില്‍ നിന്നുള്ള പ്രമുഖരാണ് ഓരോരുത്തരും. പ്രിയദര്‍ശന്‍ പറഞ്ഞാല്‍ അനുസരിക്കേണ്ട കാര്യം ഇവര്‍ക്കാര്‍ക്കുമില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. വോട്ടിംഗ് വേണ്ടിവന്നാല്‍ പത്തുപേരും ആദ്യം വോട്ട് ചെയ്യും. അത് തുല്യമായാലെ ജൂറി ചെയര്‍മാന്‍ വോട്ട് ചെയ്യൂ. ആദ്യ വോട്ടിംഗ് തുല്യമായാല്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാം എന്ന് താന്‍ ആദ്യമേ പറഞ്ഞിരുന്നു.

അല്ലെങ്കിലും ഞാന്‍ പറഞ്ഞാല്‍ അനുസരിക്കുന്ന എന്റെ ഏറാന്‍മൂളികളാണോ ജൂറി അംഗങ്ങള്‍? സൗദൃദ അവാര്‍ഡാണ് നല്‍കിയത് എന്നുപറയുന്നതിന് എന്താണ് അടിസ്ഥാനം? പ്രിയന്‍ ചോദിച്ചു. വിവാദമുണ്ടാക്കേണ്ട എന്നികരുതി അക്ഷയ്ക്കും ലാലിനും വോട്ട് താന്‍ വോട്ട് ചെയ്തില്ല എന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ച ചെയ്യുകയാണുണ്ടായത്. മോഹന്‍ലാലിന് ധാരാളം അവാര്‍ഡുകള്‍ ലഭിച്ചതിനാല്‍ അക്ഷയ്ക്ക് അല്പം മുന്‍തൂക്കമുണ്ടായി.

ജൂറിയിലുള്ളവര്‍ ചിത്രങ്ങള്‍ കാണുന്നതുവരെ മോഹന്‍ലാലിന്റെ അഭിനയ പാടവം നമ്മളെപോലെ കൂടുതല്‍ മനസിലാക്കിയിരുന്നില്ല. പലരും ആദ്യമായാണ് ആ മികവ് കണ്ടത്. അതിനാല്‍ അവര്‍ മോഹന്‍ലാലിന് വോട്ടുചെയ്തതാകാം. പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു. പ്രിയദര്‍ശന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ ബോളിവുഡ് താരം അക്ഷയ് കുമാറിനും മോഹന്‍ലാലിനും അവാര്‍ഡ് കിട്ടിയതിനെ സൗഹൃദ പുരസ്‌ക്കാരമെന്ന് സമൂഹ മാധ്യമങ്ങളില്‍ പരിഹാസവും ട്രോളുകളും പ്രചരിച്ചതിനെ തുടര്‍ന്നാണ് പ്രിയന്‍ വിശദീകരണവുമായി എത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.