1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2018

സ്വന്തം ലേഖകന്‍: രാജീവ് ഗാന്ധിയുടെ ഘാതകര്‍ക്ക് താനും പ്രിയങ്കയും മാപ്പു നല്കിയിരുന്നതായി രാഹുല്‍ ഗാന്ധി. ഐഐഎം സിംഗപ്പൂര്‍ അലുമ്‌നി അസോസിയേഷനില്‍ സംസാരിക്കുന്നതിനിടെയായിരുന്നു മുത്തശി ഇന്ദിഗാന്ധിയുടെയും പിതാവ് രാജീവ് ഗാന്ധിയുടെയും വധത്തെക്കുറിച്ച് രാഹുല്‍ പറഞ്ഞത്. രാജ്യതാത്പര്യത്തിനായി നിലകൊണ്ടതിനാലാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിംഗപ്പൂരിലെ രാഹുലിന്റെ പ്രസംഗത്തിന്റെ കോണ്‍ഗ്രസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
രാജീവ് ഗാന്ധിയുടെ മരണത്തില്‍ വര്‍ഷങ്ങളോളം തനിക്കും സഹോദരി പ്രിയങ്കയ്ക്കും അമര്‍ഷമുണ്ടായിരുന്നു. പിന്നീട് കുറ്റക്കാര്‍ക്കു മാപ്പുനല്‍കിയിരുന്നു.

തമിഴ്‌നാട്ടിലെ ശ്രീപെരുന്പത്തൂരില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ 1991 മേയ് 21ന് എല്‍ടിടിഇ ചാവേര്‍ ബോംബ് സ്‌ഫോടനത്തിലാണ് രാജീവ് വധിക്കപ്പെട്ടത്. എല്‍ടിടിഇ നേതാവ് പ്രഭാകന്‍ മരിച്ചു കിടക്കുന്ന ദൃശ്യം ടിവിയില്‍ കണ്ടപ്പോള്‍, അദ്ദേഹം മനുഷ്യരോട് ചെയ്ത തിന്മയെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചുമാണ് ആലോചിച്ചത് രാഹുല്‍ പറഞ്ഞു.

ഒരു നാണയത്തിനു രണ്ടുവശമുള്ളതു പോലെ താന്‍ അനുഭവിക്കുന്ന പദവിക്കു സുഖവും ക്ലേശവുമുണ്ടെന്ന്, മുന്‍ പ്രധാനമന്ത്രിമാരുടെ പൗത്രനായതില്‍ അഭിമാനിക്കുന്നോ എന്ന ചോദ്യത്തിനു രാഹുല്‍ മറുപടി പറഞ്ഞു. തനിക്കൊപ്പം ബാഡ്മിന്റണ്‍ കളിച്ചിരുന്ന അംഗരക്ഷകരാണ് മുത്തശിയെ വെടിവച്ചു കൊന്നത്. പിന്നീട്, പിതാവിന്റെ മരണശേഷം പ്രത്യേക അന്തരീക്ഷത്തിലാണ് താന്‍ ജീവിച്ചു പോന്നത്. സദാസമയവും അംഗരക്ഷകര്‍ക്കു നടുവിലുള്ള ജീവിതം ബുദ്ധിമുട്ടേറിയതായിരുന്നെന്നും രാഹുല്‍ പറഞ്ഞു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.