1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 15, 2019

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കരുത്തുറ്റ സഹോദരങ്ങളാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നിന്നും രാഹുല്‍ പിന്മാറിയെങ്കിലും കോണ്‍ഗ്രസിന്റെ മുഖവും നേതാവും രാഹുല്‍ തന്നെയാണ്. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക.

സഹോദര ബന്ധത്തിന്റെ പ്രതീകമായ രക്ഷാബന്ധന്‍ ദിനത്തില്‍ രാഹുല്‍ ഗാന്ധിയോടൊപ്പമുള്ള ബാല്യകാല ചിത്രം പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക ഇന്ന്. നമുക്ക് പ്രത്യേകിച്ച് മാറ്റങ്ങളൊന്നുമില്ല. ലോകത്തിലെ ഏറ്റവും നല്ല സഹോദരന്‍ എന്ന അടിക്കുറിപ്പിട്ട് ട്വിറ്ററിലാണ് പ്രിയങ്ക ചിത്രം പങ്കുവച്ചിരിക്കുന്നത്.

നേരത്തെ, ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ വേളയില്‍ കാണ്‍പൂര്‍ വിമാനത്താവളത്തില്‍വച്ച് ഇടരുവരും പരസ്പരം കണ്ടപ്പോഴുണ്ടായിരുന്ന സ്‌നേഹപ്രകടനവും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. രാഹുലിന്റെ തോളില്‍ കൈയ്യിട്ട് നടക്കുന്ന പ്രിയങ്കയുടെ ചിത്രം അന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. രണ്ട് വ്യത്യസ്ത യോഗങ്ങളില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു ഇരുവരും അന്ന്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.