1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2015


ആദ്യ വനിതാ വൈസ് ചാന്‍സിലറെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല. 800 വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഓക്‌സ്‌ഫോര്‍ഡിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഒരു വനിത തലപ്പത്ത് എത്തുന്നത്. പ്രൊഫ. ലൂയിസ് റിച്ചാര്‍ഡ്‌സണെ സര്‍വകലാശാലയുടെ വൈസ് ചാന്‍സിലറായി സീനിയര്‍ ഓഫീസ് നാമനിര്‍ദ്ദേശം ചെയ്തു. ഉടന്‍ തന്നെ ഇവരുടെ നിയമനം ഉണ്ടായേക്കും.

നിലവില്‍ സെന്റ് ആന്‍ഡ്രൂസ് സര്‍വകലാശാലയുടെ പ്രിന്‍സിപ്പാളും വൈസ് ചാന്‍സിലറുമാണ് റിച്ചാര്‍ഡ്‌സണ്‍. 2009ല്‍ സെന്റ് ആന്‍ഡ്രൂസില്‍ എത്തുന്നതിന് മുന്‍പ് ഹാര്‍വര്‍ഡില്‍ ഹൈപ്രൊഫൈല്‍ ഉദ്യോഗത്തിലായിരുന്നു റിച്ചാര്‍ഡ്‌സണ്‍.

ആദ്യ വനിതാ വൈസ് ചാന്‍സിലറുടെ നിയമനത്തെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരു പോലെ സ്വാഗതം ചെയ്യുകയാണ്. തന്റെ നിയമനം വനിതാ അണ്ടര്‍ ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കാമെന്ന് റിച്ചാര്‍ഡ്‌സണ്‍ ഗാര്‍ഡിയന്‍ ദിനപത്രത്തോട് പറഞ്ഞു. ഉന്നത സ്ഥാനങ്ങളില്‍ വനിതകള്‍ എത്തുന്നത് ഒരു വാര്‍ത്തയുമല്ലാത്ത ഒരു നാളെയാണ് താന്‍ ആഗ്രഹിക്കുന്നതെന്നും റിച്ചാര്‍ഡ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.