1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2016

സ്വന്തം ലേഖകന്‍: ഹിജാബ് ധരിച്ച് പുരുഷന്മാരും തല മൊട്ടയടിച്ച് സ്ത്രീകളും, ശിരോവസ്ത്ര നിയമം നിര്‍ബന്ധമാക്കിയതിന് എതിരെ ഇറാനില്‍ കടുത്ത പ്രതിഷേധം. നിര്‍ബന്ധിത ശിരോവസ്ത്ര നിയമത്തിനെതിരെ തല മൊട്ടയടിച്ച് പ്രതിഷേധിച്ച് ആദ്യം ഇറാനിയന്‍ സ്ത്രീകളാണ് രംഗത്തെത്തിയത്, തുടര്‍ന്ന് ഇക്കാര്യത്തില്‍ പൂര്‍ണ്ണ പിന്തുണയുമായി പുരുഷന്മാര്‍ ശിരോവസ്ത്രം ധരിച്ചുകൊണ്ട് പ്രതിഷേധത്തില്‍ ചേരുകയായിരുന്നു.

1979 ലെ ഇസ്ലാമിക് വിപ്ലവത്തിന് ശേഷമാണ് രാജ്യത്തെ സ്ത്രീകള്‍ ഹിജാബ് ധരിക്കണം എന്ന നിര്‍ബന്ധിത ഉത്തരവ് ഉണ്ടായത്. ഇത് പാലിക്കാത്ത സ്ത്രീകള്‍ സമൂഹത്തിന് അപമാനകരമെന്നാണ് പ്രചരണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള പരസ്യബോര്‍ഡുകളും ഇറാനിലെ പൊതു നിരത്തുകളില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഇതിനെതിരെ, തലമൊട്ടയടിച്ച് പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടായിരുന്നു സ്ത്രീകളുടെ പ്രതിഷേധം. സ്ത്രീകളുടെ ഈ പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും ഇടംപിടിച്ചിട്ടുണ്ട്. തലമൊട്ടയടിച്ച് പ്രതിഷേധിക്കുന്ന ഭാര്യമാര്‍ക്ക് പിന്തുണയുമായി ഹിജാബ് ധരിച്ചുകൊണ്ട് ഭര്‍ത്താക്കന്മാരും വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.