1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2019

സ്വന്തം ലേഖകന്‍: ഹോങ്കോങില്‍ സമരക്കാര്‍ പൊലീസ് ആസ്ഥാനങ്ങള്‍ ഉപരോധിച്ചു. ചൈനയ്ക്കു കുറ്റവാളികളെ കൈമാറാന്‍ വ്യവസ്ഥ ചെയ്യുന്ന വിവാദ ബില്ലിനെതിരെയാണ് ഹോങ്കോങില്‍ സമരം തുടരുന്നത്. പതിനായിരക്കണക്കിന് സമരക്കാരാണ് ഹോങ്കോങിലെ വിവിധ പൊലീസ് ആസ്ഥാനങ്ങള്‍ വളഞ്ഞത്. പൊലീസ് ഓഫീസുകളിലേക്കുള്ള വഴികളടച്ച പ്രക്ഷോഭകര്‍ വിവാദ ബില്‍ പൂര്‍ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.

കുറ്റവാളികളെ കൈമാറാന്‍ ഹോങ്കോങുമായി ഉടമ്പടിയിലേര്‍പ്പെടാത്തവരാണ് ചൈന, മക്കാവു, തായ്!വാന്‍ എന്നീ രാജ്യങ്ങള്‍. ഇതില്‍ ചൈനയിലെ കോടതിസംവിധാനത്തിനുള്ളില്‍ നീതിയുക്തമായ വിചാരണ നടക്കില്ലെന്നും ബില്‍ യാഥാര്‍ഥ്യമായാല്‍ ഹോങ്കോങില്‍ ചൈനയ്ക്ക് കൂടുതല്‍ ആധിപത്യം വരുമെന്നുമാണ് ഹോങ്കോങിലെ ജനങ്ങള്‍ ആശങ്കപ്പെടുന്നത്. ഇതിനാലാണ് രണ്ടാഴ്ച നീണ്ട സമരം തുടരുന്നത്.

ഹോങ്കോങിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമരമാണ് ഇപ്പോള്‍ അരങ്ങേറുന്നത്. സമരം ശക്തമായതിനെ തുടര്‍ന്ന് ബില്‍ അവതരിപ്പിക്കുന്നത് തല്‍ക്കാലം മാറ്റി വയ്ക്കുന്നതായി ഹോങ്കോങ് ചീഫ് എക്‌സിക്യൂട്ടീല് കാരി ലാം പ്രഖ്യാപിച്ചിരുന്നു. ബില്‍ പൂര്‍ണമായി റദ്ദാക്കണമെന്നും കാരി ലാം രാജി വെക്കണമെന്നുമാണ് തെരുവില്‍ തുടരുന്ന പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്.കഴിഞ്ഞ ഞായറാഴ്ച നടന്ന വലിയ പ്രതിഷേധ റാലിയില്‍ 20 ലക്ഷത്തിലേറെ പേര്‍ അണിചേര്‍ന്നുവെന്നാണ് കണക്ക്. ചൈന ശക്തമായ പിന്തുണയാണ് കാരി ലാമിന് നല്‍കുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല