1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2016

സ്വന്തം ലേഖകന്‍: നാലു പ്രകാശ വര്‍ഷം അകലെ ജീവന്റെ മിടിപ്പുമായി ഒരു ഗ്രഹം, ശുഭ പ്രതീക്ഷയുമായി ശാസ്ത്രജ്ഞര്‍. നാല് പ്രകാശ വര്‍ഷത്തിനപ്പുറം ഭൂമിയേക്കാള്‍ 1.3 ഇരട്ടി വലുപ്പമുള്ള ഗ്രഹത്തിലാണ് ജീവനുണ്ടാകാന്‍ അനുകൂലമായ സാഹചര്യങ്ങള്‍ കണ്ടെത്തിയത്. ഭൂമിയുമായി ഏറെ സാമ്യമുള്ള ഗ്രഹത്തിന് പ്രോക്‌സിമ ബി എന്നാണ് പേരിട്ടിരിക്കുന്നത്.

ഇവിടെ ജീവനുണ്ടാകാനുള്ള സാധ്യതകള്‍ കൂടുതലാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. മലകളും വെള്ളവും പാറകളും നിറഞ്ഞ ഈ ഗ്രഹം സൂര്യന്‍ കഴിഞ്ഞാല്‍ ഭൂമിക്ക് ഏറ്റവുമടുത്ത നക്ഷത്രമായ പ്രോക്‌സിമ സെന്റൗറിയെയാണ് വലം വക്കുന്നത്. ദ്രാവക രൂപത്തിലുള്ള ജലത്തിന് നില നില്‍ക്കാന്‍ പറ്റിയ ഊഷ്മാവായതിനാലാണ് ഇവിടെ ജീവനുണ്ടാകാം എന്ന് കരുതുന്നത്.

താരതമ്യേന ഭൂമിക്കടുത്ത ഗ്രഹമായതിനാല്‍ ഇവിടെയ്ക്ക് സ്‌പേസ് ക്രാഫ്റ്റ് അയക്കാം എന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. യൂറോപ്യന്‍ സതേണ്‍ ഒബ്‌സര്‍വേറ്ററി ടെലിസ് സ്‌കോപ്പ് ഉപയോഗിച്ചാണ് ഈ ഗ്രഹത്തെ കണ്ടെത്തിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.