1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2019

സ്വന്തം ലേഖകന്‍: ഇനി ആറ് മണിക്കൂറില്‍ കൂടുതല്‍ പബ്ജി കളിക്കാന്‍ കഴിയില്ല; ഇന്ത്യയില്‍ പബ്ജിയ്ക്ക് സമയനിയന്ത്രണം. ഇന്ത്യയില്‍ പബ്ജി കളിക്കുന്നതിന് സമയനിയന്ത്രണം. ആറു മണിക്കൂറില്‍ കൂടുതല്‍ ഇനി പബ്ജി കളിക്കാന്‍ സാധിക്കില്ല. പബ്ജി കളിക്കുന്നവര്‍ക്ക് ആദ്യ രണ്ട് മണിക്കൂര്‍ കഴിയുമ്പോള്‍ ഒരു മുന്നറിയിപ്പ് ലഭിക്കും.

നാല് മണിക്കൂറ് കഴിയുമ്പോള്‍ പരമാവധി സമയം കഴിഞ്ഞു എന്ന സന്ദേശവും ലഭിക്കുന്നതാണ്. ഈ സന്ദേശം ലഭിച്ചാല്‍ പിന്നെ തുടര്‍ന്ന് കളിക്കാന്‍ സാധിക്കില്ല. ആറ് മണിക്കൂര്‍ നേരം കളിച്ചവര്‍ക്ക് 24 മണിക്കൂര്‍ നേരത്തേക്കാണ് നിയന്ത്രണം നല്‍കുന്നത്.

അതിനുശേഷം വീണ്ടും കളിക്കാന്‍ കഴിയുന്നതാണ്. പബ്ജി കളിക്കുന്നത് കുട്ടികളുടെ പഠനത്തെ മോശമായി ബാധിക്കുന്നു എന്ന വിമര്‍ശനം ഉയര്‍ന്നു വന്നതിന്റെ പശ്ചാത്തലത്തിലാണ് പല സ്ഥലങ്ങളിലും പബ്ജി നിരോധിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.