1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2015

ജനങ്ങളുമായി നേരിട്ട് സംസാരിക്കുകയും ഇടപെടലുകള്‍ നടത്തുകയും ചെയ്യേണ്ട പബ്ലിക് സെക്റ്ററിലുള്ള ജോലികള്‍ക്ക് ഇംഗ്ലീഷ് പരിജ്ഞാനം നിര്‍ബന്ധമാണെന്ന് സര്‍ക്കാര്‍ ഉത്തരവ്. എന്‍എച്ച്എസ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ പുതിയ ഉത്തരവിന്റെ പരിധിയില്‍ വരുന്നതാണ്. ജിസിഎസ്ഇ ഗ്രേഡ് സിയോ അതിന് മുകളിലേക്കോ ുള്ള ആളുകള്‍ക്ക് മാത്രമെ ഇനി ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുകയുള്ളു.

പൊതുജനവുമായി കാര്യക്ഷമമായി സംസാരിക്കാന്‍ ജീവനക്കാര്‍ക്ക് സാധിക്കുമെന്ന് സ്ഥാപന മാനേജര്‍മാരര്‍ ഉറപ്പു വരുത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. കുടിയേറ്റ നിയന്ത്രണത്തിന് സഹായകരമാകുന്ന തരത്തിലാണ് പുതിയ നിയമത്തിന്റെ ക്രമീകരണമെന്ന് ക്യാബിനറ്റ് മിനിസ്റ്റര്‍ മാറ്റ് ഹാന്‍കോക്ക് പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥര്‍, സോഷ്യല്‍ വര്‍ക്കര്‍, ടീച്ചിംഗ് സ്റ്റാഫ്, അസിസ്റ്റന്‍, കൗണ്‍സില്‍ ജീവനക്കാര്‍ തുടങ്ങിയ ഇംഗ്ലീഷ് പരിജ്ഞാനം ആവശ്യമായ ജോലികളുടെ പട്ടിക സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്. നിലവില്‍ ജോലി ചെയ്യുന്ന ഇംഗ്ലീഷ് അറിയാത്ത ആളുകള്‍ക്ക് ഭാഷാ പ്രാവീണ്യം നേടാന്‍ സമയം അനുവദിക്കും. അനുവദനീയ സമയത്തിനുള്ളില്‍ പുരോഗമനം നേടിയില്ലെങ്കില്‍ ഇവരെ ജോലിയില്‍നിന്ന് ഒഴിവാക്കും.

യുകെയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ ഇംഗ്ലീഷിന്റെ നിലവാരം ഉയര്‍ന്നതാകണമെന്ന് നേരത്തെ തന്നെ നിബന്ധന നടപ്പാക്കിയിരുന്നു. ഭാഷാപ്രാവീണ്യത്തില്‍ ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കുന്നവര്‍ക്ക് മാത്രമെ യുകെയില്‍ ഡോക്ടറായി ജോലി ചെയ്യാന്‍ സാധിക്കുകയുള്ളു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.