1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2015

സ്വന്തം ലേഖകന്‍: പൂനെ ഫിലിം ഇന്‍സ്റ്റിട്യൂട്ട് സമരം, വിദ്യാര്‍ഥികളോട് ഡല്‍ഹിയിലേക്ക് വരാന്‍ കേജ്‌രിവാളിന്റെ ആഹ്വാനം. സമരത്തെത്തുടന്ന് ചലചിത്ര പഠനം മുടങ്ങിയ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാരുമായി ഒത്തുതീര്‍പ്പിലെത്തുന്നതുവരെ പഠനം നടത്താന്‍ ഡല്‍ഹിയില്‍ താല്‍ക്കാലിക സൗകര്യമേര്‍പ്പെടുത്താമെന്ന് കെജ്‌രിവാള്‍ ട്വിറ്റര്‍ സന്ദേശത്തിലൂടെ വ്യക്തമാക്കി.

ടെലിവിഷന്‍ നടന്‍ ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥികള്‍ അനിശ്ചിത സമരം തുടരുന്നത്. തന്നെ തടഞ്ഞുവെച്ചുവെന്ന് ഡയറക്ടര്‍ പ്രശാന്ത് പത്രബെയുടെ പരാതിയേത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ ചൊവ്വാഴ്ച അര്‍ദ്ധരാത്രി രാത്രി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് കെജ്‌രിവാളിന്റെ ട്വീറ്റ് പുറത്തുവന്നത്.

അന്താരാഷ്ട്ര പ്രശസ്തിയുള്ള പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഭവിക്കുന്നതിനേക്കുറിച്ചു കേട്ടപ്പോള്‍ താന്‍ സ്തംഭിച്ചുപോയെന്നും സര്‍ക്കാരിന്റെ തെറ്റായ തീരുമാനം സ്ഥാപനത്തെ നശിപ്പിക്കുമെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.