1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2018

സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ മുസ്ലീങ്ങള്‍ക്കെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന ഊമക്കത്തുകള്‍ പ്രചരിക്കുന്നു; അന്വേഷണം കര്‍ശനമാക്കി ഭീകരവിരുദ്ധ പൊലീസ്. ഇത്തരം കത്തുകള്‍ നിരവധി പേര്‍ക്ക് ലഭിച്ച സാഹചര്യത്തില്‍ അന്വേഷണം ഭീകരവിരുദ്ധ പൊലീസ് ഏറ്റെടുത്തു. വരുന്ന ഏപ്രില്‍ മൂന്ന് മുസ്‌ലിംകളെ ആക്രമിക്കുന്ന ദിനമായി ആചരിക്കാനാണ് ലഘുലേഖ രൂപത്തിലുള്ള കത്തില്‍ ആവശ്യപ്പെടുന്നത്. പോസ്റ്റ് വഴിയാണ് ലണ്ടനിലെയും വെസ്റ്റ് മിഡ്‌ലാന്‍ഡിലെയും നിരവധിപേര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കത്ത് ലഭിച്ചത്.

ചിലര്‍ കത്തുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ‘അവര്‍ നിങ്ങളെ ഉപദ്രവിച്ചു, അവര്‍ നിങ്ങളുടെ ഇഷ്ടപ്പെട്ടവരെ വേദനിപ്പിച്ചു, നിങ്ങള്‍ക്ക് ഹൃദയവേദനയുണ്ടാക്കി, ഇതിനെല്ലാം നിങ്ങള്‍ എന്തു ചെയ്യും’ ലഘുലേഖ ആക്രമണത്തിന് പ്രേരിപ്പിക്കുന്നത് ഇങ്ങനെയാണ്. അക്രമത്തിന്റെ തോതനുസരിച്ച് സമ്മാനമുണ്ടാകുമെന്നും കത്തില്‍ പറയുന്നുണ്ട്. മുസ്‌ലിംകളെ തെറിപറയുക, ആസിഡ് ആക്രമണം നടത്തുക, പള്ളികള്‍ ആക്രമിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും കത്ത് നല്‍കുന്നുണ്ട്.

കത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. എല്ലാ സമുദായങ്ങളും ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും ആരും ഭയക്കേണ്ടതില്ലെന്നും പൊലീസ് ആവശ്യപ്പെട്ടു. ബ്രിട്ടനിലെ മുസ്‌ലിം സംഘടനകള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, മനുഷ്യാവകാശ സംഘടനകള്‍ എന്നിവര്‍ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയിരുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.