1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2017

സ്വന്തം ലേഖകന്‍: തമിഴകത്തിന്റെ സ്വന്തം എംജിആറിന്റെ നൂറാം ജന്മദിനം പതിനേഴിന്, താരത്തിന്റെ പേരില്‍ പ്രത്യേക തപാല്‍ സ്റ്റാമ്പ്. പെരിയാര്‍ രാമസ്വാമി നായ്ക്കരില്‍നിന്നു തുടങ്ങിയ ദ്രാവിഡ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തലപ്പത്തേക്ക് എം.ജി.ആര്‍ എന്ന മരുതൂര്‍ ഗോപാലമേനോന്‍ രാമചന്ദ്രന്‍ എത്തിയത് കഥ ഒരു തമിഴ് ചലച്ചിത്രത്തെ അനുസ്മരിപ്പിക്കുന്നതാണ്. എതിര്‍പ്പുകളോടു പോരാടി വിജയിച്ച എംജിആറിന്റെ നൂറാം ജന്‍മദിനം ജനുവരി പതിനേഴിനാണ്.

തമിഴ്‌നാട് സര്‍ക്കാറിന്റെ അഭ്യര്‍ഥനയെ അണ്ണാ ഡി.എം.കെ സ്ഥാപകന്‍ കൂടിയായ എം.ജി.ആറിന്റെ പേരില്‍ പ്രത്യേക തപാല്‍ സ്റ്റാമ്പിറക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ഇതോടനുബന്ധിച്ച് സംസ്ഥാനത്ത് ചൊവ്വാഴ്ച പൊതു അവധിയാണ്. ജന്മശതാബ്ദിയോടനുബന്ധിച്ച് എം.ജി.ആറിന്റെ പേരില്‍ നാണയവും തപാല്‍ സ്റ്റാമ്പും പുറത്തിറക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഒ. പന്നീര്‍ശെല്‍വം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ അനുകൂല തീരുമാനത്തില്‍ പന്നീര്‍സെല്‍വം നന്ദി അറിയിച്ചു.

പന്നീര്‍ശെല്‍വത്തിന്റെ 56 ആം ജന്മദിനമായ ശനിയാഴ്ച ആശംസകള്‍ നേരാന്‍ പ്രധാനമന്ത്രി നേരിട്ട് വിളിച്ചപ്പോഴാണ് സംസ്ഥാന സര്‍ക്കാറിന്റെ നന്ദി അറിയിച്ചത്. പാലക്കാടന്‍ മലയാളിയായ മരുതൂര്‍ ഗോപാലന്‍ രാമചന്ദ്രന്‍ എന്ന എം.ജി.ആര്‍ 1917 ജനുവരി 17നാണ് ജനിച്ചത്. തമിഴ് സിനിമയിലൂടെ ഡി.എം.കെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച എം.ജി.ആര്‍ 1972ല്‍ എ.ഐ.എ.ഡി.എം.കെ സ്ഥാപിച്ചു. 1977 മുതല്‍ 1987 വരെ സംസ്ഥാന മുഖ്യമന്ത്രിയായി.

എംജിആര്‍ ഒടുവില്‍ അഭിനയിച്ച ചിത്രം ‘മധുരൈയെ മീട്ട സുന്ദരപാണ്ഡ്യന്‍’ റീലീസായി 39 വര്‍ഷം കഴിയുന്നു. ദ്രാവിഡ രാഷ്ട്രീയം പെരിയാറില്‍ നിന്നു തുടങ്ങി ജയലളിതയും കടന്ന് ശശികലയിലെത്തി നില്‍ക്കുമ്പോള്‍ പ്രിയനായകന്റെ നൂറാം ജന്മദിനാഘോഷങ്ങള്‍ കാണാനും നേതൃത്വം നല്‍കാനും ജയലളിത ഇല്ലല്ലോയെന്ന ദുഃഖത്തിലാണ് തമിഴ് മക്കള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.