1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2018

സ്വന്തം ലേഖകന്‍: ‘തോക്കെടുത്താല്‍ അങ്കക്കലി’; കലാഷ്‌നിക്കോവ് തോക്കുമായി ഉന്നം പരിശോധിച്ച് പുടിന്‍; സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ. എസ്‌വിസിഎച്ച് 308 സ്‌നൈപ്പര്‍ റൈഫിള്‍ ഉപയോഗിച്ച് ലക്ഷ്യംതെറ്റാതെ വെടിയുതിര്‍ക്കുന്ന പുടിന്റെ വീഡിയോ റഷ്യന്‍ മാധ്യമങ്ങളാണ് പുറത്തുവിട്ടത്.

പുടിന്‍ ഇരിക്കുന്നിടത്തു നിന്ന് 1968 അടി അകലെ മോസ്‌കോയിലെ പാട്രിയറ്റ് പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള മനുഷ്യരൂപത്തിലേക്കാണ് ലക്ഷ്യംതെറ്റാതെ വെടിയുതിര്‍ത്തത്. രൂപത്തിന്റെ തലയിലും നെഞ്ചിലും അടിവയറിലുമാണ് വെടിയേറ്റത്.

അഞ്ച് തവണ വെടിവച്ചപ്പോഴാണ് മൂന്നെണ്ണം ലക്ഷ്യത്തിലെത്തിയത്. എങ്കിലും അവ മൂന്നും ഒരാളെ കൊല്ലാന്‍ പര്യാപ്തമായതാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. മിലിട്ടറി തീം പാര്‍ക്കില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു പുടിന്‍ തന്റെ ഷൂട്ടിംഗ് വൈദഗ്ധ്യം പുറത്തെടുത്തത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.