1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2018

സ്വന്തം ലേഖകന്‍: സൈനിക ശക്തിപ്രകടനത്തിനും ഉച്ചകോടിയ്ക്കുമിടയില്‍ പാന്‍കേക്ക് പാചക നയതന്ത്രവുമായി പുടിനും ഷീ ജിന്‍പിങ്ങും; വൈറലായി വീഡിയോ. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും ഒന്നിച്ച് പാചകത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിന്റെ വീഡിയോ റഷ്യയിലെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

റഷ്യന്‍ സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാന്‍ ആയിരം ബിസിനസ്സുകാരുമായാണ് ഷീ ജിന്‍പിങ് എത്തിയത്. നീല ഏപ്രണ്‍ അണിഞ്ഞ് ബ്ലിനി എന്നറിയപ്പെടുന്ന റഷ്യന്‍ പാന്‍ കേക്ക് ഉണ്ടാക്കുന്ന തിരക്കിലാണ് ഇരുവരും. ഇരുവരും വോഡ്കയോടൊപ്പം പാന്‍കേക്ക് കഴിക്കുന്നതും വീഡിയോയിലുണ്ട്.

ഇരുവരും ഒന്നിച്ച് ഇതാദ്യമായല്ല പാന്‍കേക്ക് ഉണ്ടാക്കി കഴിക്കുന്നത്. ചൈന സന്ദര്‍ശനത്തിനിടെ പുടിന്‍ ജിന്‍പിങിനൊപ്പം പാചകം ചെയ്തത് അന്ന് വാര്‍ത്തയായിരുന്നു. റഷ്യചൈന ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇരുനേതാക്കളും കൂടിക്കാഴ്ച്ച നടത്തിയത്. വിദേശ നിക്ഷേപകരെ ഉന്നം വച്ചുള്ള റഷ്യന്‍ ഇക്കണോമിക് ഫോറത്തില്‍ ചൈനയില്‍ നിന്നുള്ള ആയിരത്തോളം ബിസിനസ്സുകാരാണ് പങ്കെടുക്കുന്നത്.

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.