1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2019

സ്വന്തം ലേഖകന്‍: ചരിത്രമെഴുതി ഇന്ത്യയുടെ പി.വി.സിന്ധു. ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ പി.വി.സിന്ധു സ്വര്‍ണം കരസ്ഥമാക്കി. ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു. ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. നേരിട്ട രണ്ട് സെറ്റുകള്‍ക്കാണ് സിന്ധുവിന്റെ വിജയം. സ്‌കോര്‍: 217, 217.

മത്സരത്തില്‍ ഒരിക്കല്‍ പോലും സിന്ധുവിന് വെല്ലുവിളി ഉയര്‍ത്താന്‍ ഒകുഹാരയ്ക്ക് സാധിച്ചില്ല. വിജയത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് മത്സരശേഷം സിന്ധു പ്രതികരിച്ചു. വിജയം അമ്മയ്ക്ക് സമ്മാനിക്കുന്നു. വിജയം അമ്മയ്ക്കുള്ള സമ്മാനമാണെന്നും പി.വി.സിന്ധു പറഞ്ഞു.

കഴിഞ്ഞ രണ്ട് തവണ നഷ്ടമായ സ്വര്‍ണമാണ് പി.വി.സിന്ധു ഇപ്പോള്‍ സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്. ഈ സീസണിലെ സിന്ധുവിന്റെ ആദ്യ കിരീടനേട്ടം കൂടിയാണിത്. നേരത്തെ ഇന്തോനേഷ്യന്‍ ഓപ്പണിന്റെ ഫൈനലില്‍ പ്രവേശിച്ചിരുന്നെങ്കിലും അവിടെയും സിന്ധു പരാജയപ്പെട്ടിരുന്നു. ജപ്പാന്‍ ഓപ്പണില്‍ സെമിയില്‍ കടക്കാന്‍ പോലും താരത്തിനായില്ല.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല