1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2017

സ്വന്തം ലേഖകന്‍: ‘വേഗം ഇറങ്ങ് കഴുതേ’, ബോളിവുഡ് അരങ്ങേറ്റ ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനെ മലയാളത്തില്‍ ശകാരിച്ച് പാര്‍വതി, ഖരീബ് ഖരീബ് സിംഗിളിന്റെ രസകരമായ ട്രെയിലര്‍ കാണാം. ഇര്‍ഫാന്‍ ഖാന്‍ നായകനാകുന്ന ഖരീബ് ഖരീബ് സിംഗിള്‍ റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നറാണ്. തനൂജ ചന്ദ്രയാണ് സംവിധാനം.

മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത പാര്‍വ്വതി ബോളിവുഡിലും അരങ്ങേറുകയാണ് ഖരീബ് ഖരീബ് സിംഗിളിലൂടെ. യാത്രയില്‍ കണ്ടുമുട്ടുന്ന രണ്ടു പേരുടെ കഥയാണ് ചിത്രം. ഒരു മലയാളിയായാണ് പാര്‍വ്വതി വേഷമിടുന്നതെന്ന സൂചന ട്രെയിലര്‍ നല്‍കുന്നു. തനൂജ ചന്ദ്ര 11 വര്‍ഷത്തെ ഇടവേളക്കു ശേഷം മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് ഖരീബ് ഖരീബ് സിംഗിള്‍.

2006 ല്‍ പുറത്തിറങ്ങിയ ‘ഹോപ് ആന്റ് എ ലിറ്റില്‍ ഷുഗര്‍’ ആയിരുന്നു അവരുടെ അവസാന്‍ ചിത്രം. ട്രെയിലര്‍ പുറത്തുവന്നതോടെ ആരാധകര്‍ ആഘോഷവും തുടങ്ങി. ട്രെയിലറില്‍ പാര്‍വതിയുടെ കഥാപാത്രം മലയാളം പറയുന്നതാണ് പ്രേക്ഷകരെ ഹരം കൊള്ളിച്ചിരിക്കുന്നത്. ‘വേഗം ഇറങ്ങ് കഴുതെ’ എന്നാണ് ഇര്‍ഫാന്‍ ഖാന്റെ കഥാപാത്രത്തോട് പാര്‍വതി പറയുന്നത്. നവംബര്‍ 10 ന് റിലീസിനൊരുങ്ങുന്ന ഖരീബ് ഖരീബ് സിംഗിളിന്റെ ട്രെയിലര്‍ കാണാം,

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.