1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2016

സ്വന്തം ലേഖകന്‍: ഖത്തറില്‍ പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തി ശുചീകരണ തൊഴിലാളികളും വീട്ടുജോലിക്കറും, കാലാവധി ഡിസംബര്‍ ഒന്നുവരെ. നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളും പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്.

പൊതുമാപ്പിന്റെ അന്വേഷണങ്ങളുമായി സര്‍ക്കാര്‍ ഓഫീസുകളിലും എംബസികളിലും എത്തുന്നവരില്‍ അധികവും ഇത്തരം തൊഴിലുകള്‍ ചെയ്യുന്നവരാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അനധികൃത താമസക്കാര്‍ക്ക് ശിക്ഷാ നടപടികളില്ലാതെ നിയമവിധേയമായി നാട്ടിലേയ്ക്ക് മടങ്ങുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നു മാസത്തെ പൊതുമാപ്പിനുള്ള നടപടികള്‍ ഈ മാസം ഒന്നിനാണ് തുടങ്ങിയത്. ഡിസംബര്‍ ഒന്നുവരെയാണ് പൊതുമാപ്പിന്റെ കാലാവധി.

സന്ദര്‍ശക വിസയിലെത്തി പിന്നീട് വിസ പുതുക്കാന്‍ കഴിയാതെ വന്നവര്‍, പല കാരണങ്ങളാല്‍ താമസരേഖ പുതുക്കാന്‍ കഴിയാത്തവര്‍, നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചവര്‍, പാസ്‌പോര്‍ട്ടും താമസരേഖകളും നഷ്ടപ്പെവര്‍, ജോലി സ്ഥലത്ത് നിന്നും ഒളിച്ചോടി മറ്റിടങ്ങിളില്‍ ജോലി ചെയ്യുന്നവര്‍, മതിയായ രേഖകളില്ലാത്തതിനാല്‍ ശിക്ഷാ നടപടികള്‍ ഭയന്ന് ഒളിച്ച് താമസിക്കുന്നവര്‍ എന്നിവര്‍ക്ക് ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലേക്ക് മടങ്ങാനുള്ള സുവര്‍ണാവസമാണ് പൊതുമാപ്പെന്ന് സര്‍ക്കാര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.