1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2017

സ്വന്തം ലേഖകന്‍: സൗദി ഉപരോധം മറികടക്കാന്‍ സന്ദര്‍ശക വിസയ്ക്കു പുറമെ തൊഴില്‍ വിസാ നടപടിക്രമങ്ങളും ലഘൂകരിക്കാന്‍ ഖത്തര്‍. ഇതിന്റെ ഭാഗമായി അപേക്ഷ സമര്‍പ്പിച്ച് 24 മണിക്കൂറിനകം ഫലം അറിയാവുന്ന ഇ വിസ സംവിധാനം ഉടന്‍ നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിസയില്ലാതെ 80 രാജ്യക്കാര്‍ക്ക് ഖത്തറില്‍ പ്രവേശനം അനുവദിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് വിസാ നടപടികളും ഖത്തര്‍ എളുപ്പമാക്കുന്നത്.

പുതിയ നടപടി സ്വകാര്യ കമ്പനികള്‍ക്ക് ആശ്വാസമാകും. ഖത്തറിലെ തൊഴില്‍ വിസാ സംവിധാനം സുതാര്യവും എളുപ്പവുമാക്കാനുള്ള നടപടികള്‍ ദിവസങ്ങള്‍ക്കകം ആരംഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അധികൃതരും ചേംബര്‍ ഓഫ് കോമേഴ്‌സുമാണ് അറിയിച്ചത്. കമ്പനികള്‍ക്ക് തങ്ങള്‍ക്ക് വേണ്ട വിസയുടെ എണ്ണവും രാജ്യവും അടക്കം മുഴുവന്‍ കാര്യങ്ങളും തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ തന്നെ തെരഞ്ഞെടുക്കാന്‍ പുതിയ ഇലക്ട്രോണിക് വിസ സംവിധാനം വഴി സാധിക്കുമെന്ന് തൊഴില്‍ സാമൂഹ്യ ക്ഷേമ വകുപ്പ് റിക്രൂട്ട്‌മെന്റ് വകുപ്പ് ഡയറക്ടര്‍ ഫവാസ് അല്‍റൈസ് അറിയിച്ചു.

സ്വകാര്യ മേഖലയില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതിന് ശേഷം ആഴ്ചകള്‍ക്കുള്ളില്‍ പുതിയ സംവിധാനം നടപ്പില്‍ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ വിസ സംവിധാനം സ്വകാര്യ കമ്പനികള്‍ക്ക് വലിയ തോതില്‍ സഹായകമാകുമെന്ന് ഖത്തര്‍ ചേംബര്‍ മാനേജിംഗ് ഡയറക്ടര്‍ സ്വാലിഹ് അഹ്?മദ് അശ്ശര്‍ഖി പറഞ്ഞു. സൗദിയുടേയും സഖ്യ രാജ്യങ്ങളുടേയും ഉപരോധം മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ഗള്‍ഫ് മേഖലയില്‍ ഒറ്റപ്പെട്ട ഖത്തര്‍ രാജ്യത്തെ തൊഴില്‍, സന്ദര്‍ശക വിസ നടപടികള്‍ ലഘൂകരിക്കുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.