1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2017

സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി, പരസ്യ മേഖലയില്‍ നിഴല്‍ യുദ്ധം പൊടിപൊടിക്കുന്നു, ഖത്തറിനെതിരെ പരസ്യത്തിനായി സൗദി പൊടിച്ചത് 1,38,000 ഡോളര്‍. ഒരു യുഎസ് ടിവി ചാനലില്‍ പരസ്യം നല്‍കാനാണ് സൗദി 1,38,000 ചെലവഴിച്ചത്. മുപ്പത് സെക്കന്‍ഡ് വീതമുള്ള ഏഴ് പരസ്യങ്ങള്‍ക്കാണ് 1,38,000 ഡോളര്‍ നല്‍കിയത്. വാഷിംഗ്ടണിലെ എന്‍ബിസി ഫോര്‍ ചാനലില്‍ ജൂലായ് 23 മുതലാണ് പരസ്യം പ്രക്ഷേപണം തുടങ്ങിയത്.

അമേരിക്കയിലുള്ള സൗദി അമേരിക്കന്‍ പബ്ലിക് റിലേഷന്‍ അഫയേഴ്‌സ് കമ്മിറ്റി (എസ്.എ.പി.ആര്‍.എ.സി.) യാണ് പരസ്യ സ്‌പോട്ടുകള്‍ വാങ്ങിയിരിക്കുന്നത്. തീവ്രവാദത്തെ ഖത്തര്‍ പിന്തുണയ്ക്കുന്നുവെന്നും മേഖലയിലെ അമേരിക്കന്‍ സഖ്യകക്ഷികളെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ് പരസ്യത്തിന്റെ ഉള്ളടക്കം. ജൂലായ് 23 ന് രാഷ്ട്രീയനേതാക്കളുടെ അഭിമുഖപരിപാടിയായ ചുക്ക് ടോഡിനിടെയാണ് നാല് പരസ്യം വന്നത്.

സെക്കന്‍ഡിന് ആയിരം ഡോളര്‍ നിരക്കിലാണ് പരസ്യത്തിന് തുക ഈടാക്കിയത്. ചാനലിലെ വാരാന്ത്യ വാര്‍ത്താ അധിഷ്ഠിത പരിപാടിയാണിത്. കഴിഞ്ഞ ജൂണ്‍ അഞ്ച് മുതല്‍ ഖത്തര്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്നാരോപിച്ച് ഖത്തറിനെതിരേ സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.