1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2017

സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ മധ്യസ്ഥ ശ്രമവുമായി തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ രംഗത്ത്, സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച സൗദിയിലെത്തിയ തുര്‍ക്കി പ്രസിഡന്റ് രജപ് തയ്യിപ് ഉര്‍ദുഗാന്‍ സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച കുവൈത്ത്, ഖത്തര്‍ ഭരണകര്‍ത്താക്കളുമായും ഉര്‍ദുഗാന്‍ ചര്‍ച്ച നടത്തും.

സൗദി സഖ്യവും ഖത്തറും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കുന്ന രാജ്യമാണ് കുവൈത്ത്. പ്രതിസന്ധി തുടരാന്‍ ആരും ആഗ്രഹിക്കുന്നില്ലെന്നും സഹോദരങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശത്രുക്കള്‍ ശ്രമം നടത്തുന്നതായും രണ്ടുദിവസത്തെ പര്യടനം ആരംഭിക്കുംമുമ്പ് ഉര്‍ദുഗാന്‍ പറഞ്ഞു. പ്രശ്‌നത്തില്‍ ഖത്തര്‍ സ്വീകരിച്ച നിലപാടിനെ അദ്ദേഹം പ്രശംസിച്ചു. പ്രതിസന്ധി പരിഹരിക്കുന്നതില്‍ സൗദി അറേബ്യയ്ക്ക് സുപ്രധാന പങ്കാണ് വഹിക്കാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

കുവൈത്ത് അമീര്‍ ശൈഖ് സബ അല്‍ അഹമ്മദ് അല്‍ സബയുടെ മധ്യസ്ഥ ശ്രമങ്ങളെയും ഉര്‍ദുഗാന്‍ പിന്തുണച്ചു. ഭീകര പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നു എന്നാരോപിച്ച് സൗദി അറേബ്യ, ബഹ്‌റൈന്‍, യു.എ.ഇ., ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ജൂണ്‍ അഞ്ചിന് ഖത്തറിനുമേല്‍ ഉപരോധം പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഉപരോധം പിന്‍വലിക്കാന്‍ സൗദി സഖ്യം മുന്നോട്ടുവച്ച ഉപാധികള്‍ ഖത്തര്‍ തള്ളുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.