1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2015

സ്വന്തം ലേഖകന്‍: ഖത്തറില്‍ വമ്പന്‍ വിസ തട്ടിപ്പില്‍ മലയാളികള്‍ ഉള്‍പ്പെടെ 150 ഓളം പേര്‍ വഞ്ചിക്കപ്പെട്ടതായി പരാതി. സമീപകാലത്തെ ഏറ്റവും വലുതെന്ന് കരുതപ്പെടുന്ന വന്‍ വിസ തട്ടിപ്പില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പണം നഷ്ടമായത്.

വ്യാജ കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി നാല് കോടിയിലധികം രൂപ തട്ടിയെടുത്തതായാണ് പരാതി. എറണാകുളം സ്വദേശി ബിജു കെ നായരാണ് തട്ടിപ്പിന് പിന്നിലെന്ന് പരാതിക്കാര്‍ പറയുന്നു. ഇയാള്‍ നാട്ടിലേക്ക് കടന്നതായി സംശയമുണ്ട്.

കോട്ടയം പുതുപ്പള്ളി സ്വദേശികളായ രണ്ടു പേരില്‍ നിന്ന് 17000 റിയാല്‍ വീതം വ്യാജ കമ്പനി തട്ടിയെടുത്തതായി പരാതിയില്‍ ആരോപിക്കുന്നു. കൂടാതെ ബംഗ്ലാദേശില്‍ നിന്നുള്ള നൂറിലധികം പേരില്‍ നിന്ന് കമ്പനി ഇതേപേരില്‍ വന്‍ തുക കൈക്കലാക്കിയിട്ടുമുണ്ട്.

വാട്‌സ്ആപ്പ് വഴി പ്രചരിച്ച ജോലി വാഗ്ദാനം കണ്ടാണ് എറണാകുളം കലൂര്‍ സ്വദേശി ബിജു കെ നായര്‍ക്ക് പലരും പണം നല്കിയത്. എന്നാല്‍ പണം കൈപറ്റിയ ശേഷം ഇയാള്‍ മുങ്ങുകയായിരുന്നു എന്നാണ് ആരോപണം. പണം നഷ്ടപ്പെട്ട ധാരാളം പേര്‍ ഇനിയും പരാതിയുമായെത്താന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.