1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 15, 2017

സ്വന്തം ലേഖകന്‍: ചൈനയുടെ ആധിപത്യത്തെ ചെറുക്കാന്‍ ക്വാഡ് കൂട്ടായ്മയുമായി ഇന്ത്യയും യുഎസും ജപ്പാനും ആസ്‌ട്രേലിയയും. ഇന്തോ പസഫിക് മേഖലയില്‍ ചൈനയുടെ വര്‍ധിച്ചു വരുന്ന സ്വാധീനം ചെറുക്കാനാണ് ചതുര്‍രാഷ്ട്ര കൂട്ടായ്മയായ ക്വാഡ് രൂപീകരിക്കുന്നത്. ക്വാഡിന്റെ ആദ്യ ഔദ്യോഗിക യോഗം മനിലയില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിയുടെ മുന്നോടിയായി നടന്നു.

സര്‍വാധിപത്യ ശൈലി പുലര്‍ത്തുന്ന ചൈനയെ തളക്കാനുള്ള കൂട്ടായ്മയായാണ് ക്വാഡ് വിഭാവനം ചെയ്യുന്നത്. മേഖലയില്‍ കൂടുതല്‍ സ്വാതന്ത്ര്യവും സുതാര്യതയും ഉറപ്പുവരുത്തുകയാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്ന് നാലു രാഷ്ട്രങ്ങളുടേയും തലവന്മാര്‍ പറഞ്ഞു. ഞായറാഴ്ച നടന്ന പ്രാഥമികയോഗത്തില്‍ മേഖലയില്‍ സമാധാനവും സ്ഥിരതയും സ്ഥാപിക്കുന്നതിന് സ്വീകരിക്കേണ്ട നയങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടന്നു.

ചൈനക്ക് പുറമെ, മേഖലയില്‍ നിരന്തര പ്രകോപനം സൃഷ്ടിക്കുന്ന ഉത്തര കൊറിയയെ വരുതിയിലാക്കുക എന്ന ലക്ഷ്യവും കൂട്ടായ്മക്കുണ്ട്. ഇക്കാര്യം ആദ്യയോഗത്തില്‍ ചര്‍ച്ച ചെയ്തതായി യു.എസ് വിദേശകാര്യ വക്താവ് പറഞ്ഞു.ഒരു ദശാബ്ദത്തിലേറെ കാലമായി നടക്കുന്ന ചര്‍ച്ചകള്‍കുടെ ഫലമായാണ് ക്വാഡ് യാഥാര്‍ഥ്യമാകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.