1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 4, 2019

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷം ഭക്ഷണത്തിനു മരുന്നിനും ക്ഷാമം നേരിട്ടാല്‍ ജനം തെരുവിലിറങ്ങാന്‍ സാധ്യത; കലാപം ഭയന്ന് ബ്രിട്ടീഷ് രാജ്ഞിയെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റുന്നതു പരിഗണനയില്‍. ബ്രെക്‌സിറ്റിനു പിന്നാലെ കലാപസമാന അന്തരീക്ഷമുണ്ടായാല്‍ എലിസബത്ത് രാജ്ഞി അടക്കമുള്ള രാജകുടുംബാംഗങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റാന്‍ ആലോചന നടക്കുന്നതായി റിപ്പോര്‍ട്ട്. ശീതയുദ്ധകാലത്തെ അടിയന്തര പദ്ധതികളാണു ബ്രിട്ടീഷ് അധികൃതര്‍ വീണ്ടും പരിഗണിക്കുന്നത്.

മാര്‍ച്ച് 29 നാണ് ബ്രെക്‌സിറ്റ് നടക്കുന്നത്. ഇതില്‍നിന്നു പിന്നോട്ടുപോക്കില്ലെന്നും സമയത്തുതന്നെ ബ്രെക്‌സിറ്റ് നടപ്പാക്കുമെന്നും പ്രധാനമന്ത്രി തെരേസാ മേ ഇന്നലെയും വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയനുമായി മേ ഉണ്ടാക്കിയ ബ്രെക്‌സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗീകരിച്ചിട്ടില്ല. വിടുതല്‍ കരാറില്ലാതെ ബ്രിട്ടന്‍ യൂണിയനു പുറത്തുപോകാനുള്ള സാഹചര്യം നിലനില്‍ക്കുന്നു.

ഇങ്ങനെ സംഭവിച്ചാല്‍ ബ്രിട്ടന് അകത്തേക്കും പുറത്തേക്കുമുള്ള ചരക്കു കടത്തിനു വലിയ താമസം നേരിടും. ബ്രിട്ടനില്‍ ഭക്ഷണത്തിനും മരുന്നിനും ക്ഷാമം ഉണ്ടാകാനുള്ള സാധ്യതവരെ ഉണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ജനങ്ങള്‍ തെരുവിലിറങ്ങി കലാപമുണ്ടാക്കുമോ എന്നാണ് അധികൃതരുടെ ആശങ്ക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.