1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2018

സ്വന്തം ലേഖകന്‍: മലാലയെ കൊല്ലാന്‍ ഉത്തരവിട്ട പാക്ക് താലിബാന്‍ കമാന്‍ഡര്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിനെ സ്വാത് താഴ്‌വര കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന റേഡിയോ മൗലാന എന്നറിയപ്പെടുന്ന മൗലാന ഫസ്‌ലുല്ല യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. യുഎസ് ഡ്രോണ്‍ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണു വിവരം.

സ്വാത് താഴ്‌വരയില്‍ 2006 മുതല്‍ നടത്തിയിരുന്നു വിദ്വേഷം നിറഞ്ഞ സുദീര്‍ഘമായ റേഡിയോ പ്രഭാഷണങ്ങളുടെ പേരില്‍ കുപ്രസിദ്ധനായിരുന്നു ഇയാള്‍. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയ മലാല യൂസഫ്‌സായിയെ വെടിവച്ചു കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതും ഫസ്‌ലുല്ലയായിരുന്നു. 2012 ഒക്ടോബറില്‍ നടന്ന സംഭവത്തില്‍ തലനാരിഴയ്ക്കാണു മലാല രക്ഷപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ മൂന്നു സഹോദരന്മാരും പിടിയിലായിരുന്നു.

പാക്കിസ്ഥാനിലെ പെഷാവറില്‍ 130 സ്‌കൂള്‍ കൂട്ടികളെ കൂട്ടക്കൊലയ്ക്കിരയാക്കിയ സംഭവത്തിനു പിന്നിലും ഇയാളായിരുന്നു. നാല്‍പത്തിനാലുകാരനായ ഇയാള്‍ക്കായിരുന്നു നേരത്തേ സ്വാത് താഴ്‌വരയിലെ താലിബാന്‍ പ്രവര്‍ത്തന നേതൃത്വം. അഫ്ഗാന്‍ സൈന്യത്തോടൊപ്പം യുഎസ് നടത്തിയ ആക്രമണത്തിലാണു ഫസ്‌ലുല്ല കൊല്ലപ്പെട്ടതെന്നാണു വിവരം. പാക്ക് അതിര്‍ത്തിയിലെ അഫ്ഗാന്‍ പ്രവിശ്യയായ കുനാറില്‍ നടത്തിയ വെടിവയ്പിലാണു ഫസ്‌ലുല്ല കൊല്ലപ്പെട്ടതെന്നു യുഎസ് സൈന്യവും സ്ഥിരീകരിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.