1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2018

സ്വന്തം ലേഖകന്‍: വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരെ രാജ്യം വിടാന്‍ സഹായിച്ചതിന് പിന്നില്‍ ഒരാള്‍; ആരോപണവുമായി രാഹുല്‍ ഗാന്ധി. വിവാദ വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരെ രാജ്യം വിടാന്‍ സഹായിച്ചതിന് പിന്നില്‍ ഒരാളാണെന്ന് ആരോപിച്ച രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയുടെ പ്രിയപ്പെട്ട സി.ബി.ഐ ഉദ്യോഗസ്ഥനാണ് മല്യയ്ക്ക് എതിരായ ലുക്ക് ഔട്ട് നോട്ടീസില്‍ കൃത്രിമം വരുത്തി രാജ്യത്തിന് പുറത്തേക്ക് കടക്കാന്‍ സഹായിച്ചതെന്നും വെളിപ്പെടുത്തി.

ഗുജറാത്ത് കേഡറിലെ സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ എ.കെ ശര്‍മയാണ് മല്യയെ രക്ഷപ്പെടാന്‍ സഹായിച്ചു. ഇതേ ഉദ്യോഗസ്ഥന്‍ തന്നെ നീരവ് മോദിയുടേയും മെഹുല്‍ ചോക്‌സിയുടേയും രക്ഷപ്പെടലിന് പദ്ധതിയൊരുക്കി. രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

നേരത്തേ പ്രധാനമന്ത്രിയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ചേര്‍ന്ന് മല്യയെ രാജ്യംവിടാന്‍ സഹായിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. രാജ്യംവിടും മുന്‍പ് ജെയ്റ്റ്‌ലിയെ കണ്ടിരുന്നുവെന്ന മല്യയുടെ പ്രസ്താവന വിവാദമായതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.