1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 4, 2019

സ്വന്തം ലേഖകന്‍: വയനാട്ടില്‍ അപകടത്തില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകരെ ആംബുലന്‍സിലേക്ക് മാറ്റിയും വെള്ളം നല്‍കിയും രാഹുല്‍ ഗാന്ധി; ഒപ്പം കരുത്തോടെ പ്രിയങ്കയും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരുടെ വാഹനം അപകടത്തില്‍പ്പെട്ടു.

എ.എന്‍.ഐ, ടിവി 9 റിപ്പോര്‍ട്ടര്‍മാര്‍ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആംബുലന്‍സിനകത്തേക്ക് ഇവര്‍ക്കാപ്പം രാഹുലും കയറി. അപകടം പറ്റിയവരോട് അദ്ദേഹം സംസാരിക്കുന്നതും അവര്‍ക്ക് വെള്ളം നല്‍കുന്നതും കാണാമായിരുന്നു.

രാഹുലിനെ കാണാനായി ഇതോടെ ആളുകള്‍ ആംബുലന്‍സിന് ചുറ്റും എത്തി. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ എസ്.പി.ജി ഉദ്യോഗസ്ഥര്‍ക്ക് ഏറെ പണിപ്പെടേണ്ടി വന്നു. അപകടത്തില്‍പ്പെട്ടവരേയും കൊണ്ട് ആംബുലന്‍സ് പോയ ശേഷമാണ് രാഹുല്‍ അവിടെ നിന്നും മടങ്ങിയത്.

നേരത്തെ ദല്‍ഹിയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ മാധ്യമപ്രവര്‍ത്തകനെ ആശുപത്രിയിലെത്തിച്ച രാഹുലിന്റെ നടപടി നേരത്തെ വാര്‍ത്തയായിരുന്നു. മധ്യ ദല്‍ഹിയിലെ ഹുമയൂണ്‍ റോഡില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ രാജസ്ഥാന്‍ ദിനപത്രത്തിന്റെ ഉടമ രാജേന്ദ്ര വ്യാസിനെയായിരുന്നു രാഹുല്‍ ആശുപത്രിയിലെത്തിച്ചത്.

തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി കാറില്‍ കടന്നുപോകുകയായിരുന്ന രാഹുല്‍ ഗാന്ധി പരുക്കേറ്റ രാജേന്ദ്രയെ കണ്ടതോടെ വാഹനം നിര്‍ത്തുകയും അദ്ദേഹത്തെ എയിംസില്‍ എത്തിക്കുകയുമായിരുന്നു. മാധ്യമപ്രവര്‍ത്തകന്റെ തലയില്‍ നിന്നും രക്തം വരുന്നതും രാഹുല്‍ ഇത് തുടച്ചുകൊടുക്കുന്നതിന്റെയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു.

ഇതിന് മുന്‍പ് രാഹുലിന്റെ ഒഡീഷ സന്ദര്‍ശനം റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന്‍ സ്റ്റെപ്പില്‍ നിന്നും കാലുതെന്നി വീണപ്പോഴും രാഹുല്‍ അദ്ദേഹത്തിന്റെ സഹായത്തിന് എത്തിയിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു പിന്നാലെ വയനാട്ടുകാരുടെ പിന്തുണ തേടി പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്. ‘എന്റെ സഹോദരന്‍, എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. എനിക്ക് അറിയാവുന്ന ഏറ്റവും ധീരനായ പുരുഷന്‍. വയനാടേ അവനെ കരുതലോടെ നോക്കണേ, അവനൊരിക്കലും നിങ്ങളെ കൈവിടില്ല’ ഇതാണ് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.