1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2015

സ്വന്തം ലേഖകന്‍: ആ 60 ദിവസങ്ങള്‍ രാഹുല്‍ എവിടെയായിരുന്നു? രാഹുല്‍ ഗാന്ധിയുടെ അജ്ഞാത വാസത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. 2015 ഫെബ്രുവരി, ഏപ്രില്‍ മാസങ്ങളില്‍ മാധ്യമങ്ങള്‍ മുഴുവന്‍ രാഹുല്‍ ഗാന്ധി എവിടെപ്പോയെന്ന ചോദ്യത്തിനു പിന്നിലായിരുന്നു. എന്നാല്‍ ലേഖകര്‍ കിണഞ്ഞു ശ്രമിച്ചിട്ടും രാഹുലിന്റെ അജ്ഞാത വാസം എവിടെയായിരുന്നെന്ന് കണ്ടെത്താനായിരുന്നില്ല.

എന്നാല്‍ രാഹുല്‍ നാലു തെക്ക്കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രങ്ങളിലായി യാത്ര നടത്തുകയായിരുന്നു എന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം. ഇന്ത്യാ ടുഡെയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഫെബ്രുവരി 16 മുതല്‍ ഏപ്രില്‍ 16 വരെയുള്ള ദിവസങ്ങളില്‍ ആണ് രാഹുല്‍ ഗാന്ധിയെ കാണാതായത്.

ഡല്‍ഹിയില്‍ നിന്നും ബാങ്കോക്കിലേക്ക് വിമാനം കയറിയ അദ്ദേഹം ഒരു ദിവസം അവിടെ തങ്ങി. പിറ്റേന്ന് കമ്പോഡിയയിലേക്കു പറന്നു. അവിടെ 11 ദിവസം ചെലവഴിച്ചു. വീണ്ടും ബാങ്കോക്കിലേക്ക് തിരികെ വന്ന് ഒരു ദിവസം കൂടി അവിടെ തങ്ങി. പിന്നീട് മ്യാന്‍മറിലേക്കാണ് രാഹുല്‍ പോയത്.

21 ദിവസങ്ങള്‍ക്കു ശേഷം മാര്‍ച്ച് 22 ന് തായലന്‍ഡിലേക്ക്. ഇവിടെ ആയുത്തായയില്‍ ഉള്ള ബുദ്ധമത പൈതൃക കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. ഒമ്പതു ദിവസങ്ങള്‍ അദ്ദേഹം അവിടെ ചെലവിട്ടു. മാര്‍ച്ച് 31ന് വിയറ്റ്‌നാമിലേക്കു പോയ അദ്ദേഹം ഏപ്രില്‍ 21ന് വീണ്ടും ബാങ്കോക്കിലത്തെി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബാങ്കോക്കില്‍ ചെലവിട്ട രാഹുല്‍ ഏപ്രില്‍ 16ന് ഇന്ത്യയില്‍ തിരികെയത്തെി.

രാജ്യത്തെ മാധ്യമങ്ങള്‍ക്കും സ്വന്തം രാഷ്ട്രീയ സുഹൃത്തുക്കള്‍ക്കുപോലും പിടികൊടുക്കാത്ത രാഹുലിന്റെ ‘ഒളിവു ജീവിതം’ മാധ്യമങ്ങലില്‍ വന്‍ വാര്‍ത്തയായിരുന്നു. അതിനെ ചുറ്റിപ്പറ്റി ഒട്ടേറെ ഊഹാപോഹങ്ങള്‍ പ്രചരിക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.