1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 20, 2015

സ്വന്തം ലേഖകന്‍: പെണ്‍വാണിഭ സംഘത്തിന്റെ രഹസ്യക്കലവറയായി രാഹുലിന്റെ ലാപ്‌ടോപ്. ഇടപാടുകാരില്‍ ജനപ്രതിനിധി ഉള്‍പ്പെടെ പ്രമുഖരെന്ന് സൂചന. കേസില്‍ പിടിയിലായ രാഹുല്‍ പശുപാലന്റെ കൊച്ചി കാക്കനാട് പാലച്ചുവടുള്ള ഫ്‌ളാറ്റില്‍ നടത്തിയ റെയ്ഡില്‍ പോലീസ് പിടിച്ചെടുത്ത ലാപ് ടോപ്പാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന്റെ രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സഹായിച്ചത്.

സംഘത്തിന്റെ പ്രധാന ഇടപാടുകാരുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക ഫയല്‍തന്നെ ലാപ്‌ടോപ്പില്‍ സൃഷ്ടിച്ചിരുന്നെന്നാണ് സൂചന. പാസ്‌വേഡ് അറിയാത്തതിനാല്‍ ലാപ്‌ടോപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതിരുന്ന പോലീസ് സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഫയലുകള്‍ തുറന്നത്. ഓരോ ഇടപാടുകാരുടേയും പേരുകളും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകളും ഇവര്‍ കൊടുത്ത പണത്തിന്റെ കണക്കും ബാക്കി നല്‍കാനുള്ള പണത്തിന്റെ കണക്കും ഫയലുകളില്‍ ഉണ്ടായിരുന്നു.ഓരോരുത്തരുമായും ഇടപാടുകള്‍ നടത്തിയ തീയതിയും ഇനി ബന്ധപ്പെടാനുള്ള തീയതികളും ഫയലുകളില്‍ ഉണ്ടായിരുന്നതായാണു സൂചന. ഈ പട്ടികയിലാണ് സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളുടെയും ഒരു എം.എല്‍.എയുടെയും ചില ബിസിനസ് പ്രമുഖരുടെയും പേരുകള്‍ ഇടംപിടിച്ചത്.

അതേസമയം, ലാപ്‌ടോപ്പ് പോലീസിന് തുറക്കാനായില്ലെന്നും ഫോറന്‍സിക് ലാബിലേക്ക് അയച്ചു പരിശോധിക്കുമെന്നുമാണ് പോലീസിന്റെ നിലപാട്. രാഹുല്‍ പശുപാലന്‍ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ റെയ്ഡ് നടത്തിയ പോലീസ് സംഘം ലാപ്‌ടോപ്പിനു പുറമേ ഒരു ഐപാഡ്, ഹാര്‍ഡ് ഡിസ്‌ക്കുകള്‍, പെന്‍ ഡ്രൈവുകള്‍, ഇംഗ്ലീഷ് മാഗസിനുകള്‍, മൊബൈല്‍ ഫോണ്‍ എന്നിവ പിടിച്ചെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.