1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2016

സ്വന്തം ലേഖകന്‍: ചിത്രം വരച്ച് പൊതുമുതല്‍ നശിപ്പിക്കുന്ന ബ്രിട്ടീഷ് നിഗൂഡ സംഘം കേരളത്തില്‍, ഷൊര്‍ണൂര്‍ റയില്‍വേ സ്റ്റേഷനില്‍ ചിത്രങ്ങള്‍. റെയില്‍ ഹൂണ്‍സ് എന്ന അന്താരാഷ്ട്ര തീവ്ര സംഘടനയാണ് കേരളത്തില്‍ സാന്നിധ്യം അറിയിച്ചത്. ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സംഘത്തിന്റെ ആദ്യ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.

സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന റെയില്‍വേയുടെ ആക്‌സിഡന്റ് റിലീഫ് വെഹിക്കിളില്‍ സ്‌പ്രേ പെയ്ന്റ് ഉപയോഗിച്ച് ചിത്രം വരച്ച നിലയിലായിരുന്നു ചിത്രങ്ങള്‍. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നു. രാവിലെ നടത്തിയ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടിരുന്നില്ല.

അതു കൊണ്ടു തന്നെ ഉച്ചയ്ക്ക് ശേഷമാകാം ഇത് നടന്നത് എന്നാണ് നിഗമനം. അഞ്ചു ബോഗികള്‍ ഉള്ള ഈ വണ്ടിയിലെ മൂന്നു ബോഗികളാണ് സംഘം ചിത്രം വരയ്ക്കാനായി ഉപയോഗിച്ചത്. റെയില്‍ ഹൂണ്‍സിന്റെ ചുരുക്കമായ ആര്‍,എസ്,എച്ച് എന്നീ അക്ഷരങ്ങളാണ് ബോഗികളില്‍ വരച്ചിരിക്കുന്നത്. ഇതിനടിയില്‍ ‘റെയില്‍ ഹൂണ്‍സ്’ എന്ന് ഇംഗ്ലീഷില്‍ എഴുതിയിട്ടുമുണ്ട്. ഇന്ന് രാവിലെ നടത്തിയ പതിവ് പരിശോധനയില്‍ ഇത്തരം അസ്വഭാവികത ശ്രദ്ധയില്‍ പെട്ടിരുന്നില്ല. അതിനാലാണ് ഉച്ചയ്ക്ക് ശേഷമാകാം ഇത് നടത്തിയത് എന്നാണ് നിഗമനം.

പൊതുമുതലുകളില്‍ ഇത്തരത്തില്‍ ചായം പൂശി വൃത്തികേടാക്കുന്നതാണ് റെയില്‍ ഹൂണ്‍സിന്റെ സ്വഭാവം. സംഘടനയുടെ പ്രവര്‍ത്തനം ബ്രിട്ടണിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ സംഘത്തിന്റെ പ്രവര്‍ത്തനത്തെപ്പറ്റി കൂടുതല്‍ വിവരങ്ങളൊന്നുമില്ല. സംഭവത്തില്‍ റെയില്‍വേ പോലീസും ലോക്കല്‍ പോലീസും സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.