1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2018

സ്വന്തം ലേഖകന്‍: തമിഴ്‌നാടില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തീപിടിക്കവെ രജനീകാന്ത് ഹിമാലയത്തില്‍. എല്ലാ വര്‍ഷവുമുള്ള ഹിമാലയന്‍ യാത്രയിലാണ് രജനി. രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചശേഷമുള്ള രജനിയുടെ ആദ്യ ഹിമാലയന്‍ യാത്രയാണിത്. പതിനഞ്ചാം തവണയാണ് സ്‌റ്റൈന്‍ മന്നന്‍ ഹിമാലയ സന്ദര്‍ശനത്തിന് എത്തുന്നത്. രാഷ്ട്രീയ പാര്‍ട്ടിയുടെ പേരിനും ചിഹ്നത്തിനുമായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കവെയാണ് രജനിയുടെ യാത്ര.

രണ്ടാഴ്ചത്തെ യാത്രയിലാണ് രജനി. സാധാരണ തന്റെ പുതിയ ചിത്രത്തിന്റെ റിലീസിങ്ങിന് തൊട്ടുമുന്‍പാണ് രജനി ഇത്തരം തീര്‍ഥാടനങ്ങള്‍ നടത്താറുള്ളത്. ഇത്തവണത്തെ പുതിയ ചിത്രമായ കാല കരികാലയുടെ റിലീസോ രാഷ്ട്രീയ പ്രവേശമോ എന്താണ് സന്ദര്‍ശനോദ്ദേശ്യമെന്ന് വ്യക്തമല്ല.

യാത്രയില്‍ മഹാവതാര്‍ ബാബാജി ജീവിച്ചിരുന്ന ഗുഹയും യോഗത സത്സംഗ സൊസൈറ്റിയുടെ ധ്യാനകേന്ദ്രയും രജനി സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്. ഇക്കഴിഞ്ഞ ഡിസംബര്‍ 31നാണ് രാഷ്ട്രീയത്തിലിറങ്ങുന്ന കാര്യം രജനി പ്രഖ്യാപിച്ചത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും തന്റെ പാര്‍ട്ടര മത്സരിക്കുമെന്നും രജനി പറഞ്ഞിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.