1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2019

സ്വന്തം ലേഖകന്‍: 27 വര്‍ഷങ്ങള്‍ക്കു ശേഷം സ്‌റ്റൈല്‍ മന്നന്‍ പോലീസ് യൂണിഫോം അണിയുന്നു; രജനീകാന്ത്, മുരുഗദോസ് ചിത്രം ദര്‍ബാറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പേട്ടയ്ക്ക് ശേഷം സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി ഹിറ്റ് മേക്കര്‍ എ.ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ഒരിടവേളക്ക് ശേഷം രജനീകാന്ത് പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് നായികയാവുന്നത്. ചന്ദ്രമുഖിക്ക് ശേഷം ആദ്യമായാണ് നയന്‍താര രജനീകാന്തിന്റെ നായികയാവുന്നത്. അനിരുദ്ധ് രവിചന്ദ്രന്‍ സംഗീതം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് ശിവനാണ്. ലൈക്കയാണ് ചിത്രം നിര്‍മ്മിക്കുന്ന. എസ്.ജെ സൂര്യയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ എത്തുന്നത്.

രജനിയുടെ 167 മത് ചിത്രമാണിത്. 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 1992 ല്‍ പുറത്തിറങ്ങിയ പാണ്ഡ്യന്‍ എന്ന സിനിമയിലാണ് രജനി അവസാനമായി പോലീസ് വേഷത്തില്‍ എത്തിയത്. എസ്.പി മുത്തുകുമരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പാണ്ഡ്യന്‍ ഐ.പി.എസ് എന്നായിരുന്നു രജനിയുടെ കഥാപാത്രത്തിന്റെ പേര്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.