1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2017

സ്വന്തം ലേഖകന്‍: സ്‌റ്റൈല്‍ മന്നന് ബിജെപിയെ വേണ്ട, രജനികാന്ത് ജൂലൈയില്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നതായി സൂചന. സൂപ്പര്‍സ്റ്റാറിന്റെ സഹോദരന്‍ സത്യനാരായണ റാവു ഗെയ്ക്‌വാദാണ് ബിജെപിക്കോ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ഒപ്പം നില്‍ക്കാതെ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്താനാണ് രജനികാന്ത് ഒരുങ്ങുന്നതെന്ന് സൂചന നല്‍കിയത്. ജൂലൈയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടായേക്കുമെന്ന സൂചനയും ബംഗലൂരുവില്‍ താമസിക്കുന്ന സത്യനാരായണ റാവു പറയുന്നു.

‘രജനി രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്നത് ജനങ്ങളുടെ ആഗ്രഹമാണ്. ആരാധകരോടും അഭ്യുദയകാംഷികളോടും ആദ്യഘട്ടം സംവദിച്ചപ്പോള്‍ അവരെല്ലാം ഈ ആഗ്രഹമാണ് പങ്കുവെയ്ക്കുന്നത്. ഉറച്ച തീരുമാനമെടുക്കും മുമ്പ് കഴിയാവുന്നിടത്തോളം ആരാധകരെ കണ്ട് അഭിപ്രായമറിയാനാണ് ശ്രമിക്കുന്നത്. ആളുകളുടെ പ്രതികരണം പോസിറ്റീവ് ആണെന്നിരിക്കെ തമിഴ്‌നാട് പുതിയൊരു രാഷ്ട്രീയ യുഗത്തിന് ഉടന്‍ സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പാണ്,’ സത്യനാരായണ റാവു ഗെയ്ക്ക്‌വാദ് പറയുന്നു.

രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് സൂചന നല്‍കിയുള്ള രജനികാന്തിന്റെ ആരാധക സംവാദവും തുടര്‍ന്നുണ്ടായ ചര്‍ച്ചകള്‍ക്കും ശേഷമാണ് രജനിയുടെ സഹോദരന്റെ പ്രതികരണം. അഴിമതി അവസാനിപ്പിക്കാനാണ് രാഷ്ട്രീയത്തിലിറങ്ങാന്‍ രജനി ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവരിലേക്ക് അത്യാവശ്യ സഹായങ്ങളും പദ്ധതികളും എത്താത്ത അവസ്ഥ ഇല്ലാതാക്കുകയാണ് ലക്ഷ്യമിടുന്നത്. രജനികാന്തിനെ ഒപ്പം നിര്‍ത്താനുള്ള ബിജെപിയുടെ ശ്രമങ്ങളേയും ക്ഷണങ്ങളേയും തള്ളിക്കൊണ്ടാണ് രജനിയുടെ സഹോദരന്റെ പുതിയ വെളിപ്പെടുത്തല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.