1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2016

സ്വന്തം ലേഖകന്‍: ആസ്‌ട്രേലിയയിലെ ദുസഹമായ അഭയാര്‍ഥി ക്യാമ്പുകള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് വമ്പന്‍ റാലികള്‍, അഭയാര്‍ഥികളെ രാജ്യത്ത് പ്രവേശിപ്പിക്കണമെന്ന് ആവശ്യമുയരുന്നു. നിലവില്‍ അഭയാര്‍ഥികളെ കുത്തിനിറച്ചിരിക്കുന്ന ക്യാമ്പുകള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകള്‍ രാജ്യത്തെ സിഡ്‌നി അടക്കമുള്ള വിവിധ നഗരങ്ങളില്‍ ഒരേ സമയമാണ് റാലികള്‍ നടത്തി.

അഭയം ചോദിക്കുന്നത് കുറ്റമല്ല, ക്യാമ്പുകള്‍ അടച്ചുപൂട്ടുക, അഭയാര്‍ഥികളെ രാജ്യത്ത് പ്രവേശിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ റാലിയില്‍ ഉയര്‍ന്നു. ആസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച അഭയാര്‍ഥികളെ പാര്‍പ്പിച്ചിരിക്കുന്ന മനൂസ് ദ്വീപിലെയും നഊറു ദ്വീപിലെയും ക്യാമ്പുകള്‍ അടച്ചുപൂട്ടാനാണ് പ്രക്ഷോഭകര്‍ പ്രധാനമായും ആവശ്യപ്പെട്ടത്. നേരത്തേ മനൂസ് ദ്വീപിലെ ക്യാമ്പ് പൂട്ടുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

എന്നാല്‍, ഇവിടെ കഴിയുന്ന ആയിരത്തോളം വരുന്ന അഭയാര്‍ഥികളെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്നാണ് ആസ്‌ട്രേലിയയുടെ നിലപാട്. ഇത് അന്താരാഷ്ട്ര ശ്രദ്ധയില്‍ വന്നതിനെ തുടര്‍ന്ന് വിവിധ മേഖലകളില്‍നിന്ന് നേരത്തേതന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ക്യാമ്പുകളില്‍ കഴിയുന്നവരുടെ ജീവിതാവസ്ഥ ദയനീയമാണെന്ന് വിവിധ മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.